Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാവിദ്യാർഥികൾക്ക്​...

കലാവിദ്യാർഥികൾക്ക്​ ലളിതകല അക്കാദമി സ്​കോളർഷിപ്

text_fields
bookmark_border
തൃശൂർ: കേരള ലളിതകല അക്കാദമി കലാവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന 2022-23ലെ സ്​കോളര്‍ഷിപ്പുകള്‍ക്ക്​ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും സർവകലാശാലകളിലും ചിത്രകല/ ശിൽപകല/ ഗ്രാഫിക്‌സ് എന്നിവയിൽ എം.എഫ്.എ/ എം.വി.എ, ബി.എഫ്.എ/ ബി.വി.എ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയ വിദ്യാര്‍ഥികള്‍ക്കാണ് സ്​കോളഷിപ്​. എം.എഫ്.എ/ എം.വി.എക്ക് 20,000 രൂപ വീതം ആറ്​ വിദ്യാര്‍ഥികള്‍ക്കും ബി.എഫ്.എ/ ബി.വി.എക്ക് 15,000 രൂപ വീതം അഞ്ച്​ വിദ്യാര്‍ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്​. 2022 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് സ്​കോളര്‍ഷിപ്​. നിബന്ധനകളും അപേക്ഷ ഫോറവും എല്ലാ കലാവിദ്യാലയങ്ങളിലും അക്കാദമിയുടെ എല്ലാ ഗാലറിയിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org) ലഭിക്കും. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച്​ രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകല അക്കാദമി, തൃശൂര്‍ - 20 എന്ന വിലാസത്തില്‍ എഴുതുക. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍ സെപ്​റ്റംബര്‍ അഞ്ചിനകം ലഭിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story