Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 1:55 AM IST Updated On
date_range 9 Aug 2022 1:55 AM ISTനുറുങ്ങ് ലിറ്റിൽ മാഗസിൻ അവാർഡ് 'ഇന്ന്' മാസികക്ക്
text_fieldsbookmark_border
തൃശൂർ: നുറുങ്ങ് മാസിക പത്രാധിപരായിരുന്ന മധു നുറുങ്ങിന്‍റെയും സാംസ്കാരിക പ്രവർത്തകൻ എം.എം. സേതുമാധവന്‍റെയും പേരിലുള്ള പ്രഥമ നുറുങ്ങ് ലിറ്റിൽ മാസിക അവാർഡ് 'ഇന്ന്' മാസികക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. ഡോ. സി. രാവുണ്ണി ചെയർമാനും എൻ. രാജൻ, ബിലു പത്മിനി നാരായണൻ, റീബ പോൾ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡിന് അർഹമായ പ്രസിദ്ധീകരണം തെരഞ്ഞെടുത്തത്. കവി മണമ്പൂർ രാജൻബാബുവാണ് 'ഇന്ന്' മാസികയുടെ എഡിറ്റർ. 1981 മുതൽ പ്രസിദ്ധീകരിക്കുന്ന ഇൻലന്‍റ് മാസിക ഒരുലക്കവും മുടങ്ങാതെ 42ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വിലയും വരിസംഖ്യയുമില്ലാതെ തപാൽ സ്റ്റാമ്പ് മാത്രം സ്വീകരിച്ചുകൊണ്ട് മലയാളികളെ തേടിയെത്തുന്ന മാസിക 1062 എഴുത്തുകാരുടെ രചനകൾ ഉൾക്കൊള്ളുന്ന ഓർമക്കൂെടന്ന വിശേഷാൽപ്പതിപ്പായി അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. മധു നുറുങ്ങിന്‍റെ ചരമദിനമായ ബുധനാഴ്ച വൈകീട്ട് അഞ്ചിന് ചേറൂർ വായനശാല ഹാളിൽ നടക്കുന്ന മധു - സേതു അനുസ്മരണ സമ്മേളനത്തിൽ തൃശൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ അവാർഡ് സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ ഡോ. സി. രാവുണ്ണി, ഡോ. എം.എൻ. വിനയകുമാർ, ജലീൽ ടി. കുന്നത്ത്, റീബാപോൾ, ഡോ. കെ.ജി. വിശ്വനാഥ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story