Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരുവന്നൂര്‍: ഒരു...

കരുവന്നൂര്‍: ഒരു കുടുംബത്തിനുകൂടി നിക്ഷേപ തുക ​കൈമാറി

text_fields
bookmark_border
കരുവന്നൂര്‍: ഒരു കുടുംബത്തിനുകൂടി നിക്ഷേപ തുക ​കൈമാറി
cancel
മന്ത്രി ഡോ. ആർ. ബിന്ദു എത്തിയാണ്​ മാപ്രാണം തെങ്ങോലപറമ്പിൽ ജോസഫിന്​ തുക കൈമാറിയത്​ ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച ഒരാള്‍ക്ക് കൂടി മന്ത്രി ഡോ. ആര്‍. ബിന്ദു നേരിട്ടെത്തി നിക്ഷേപത്തുക കൈമാറി. പണമില്ലാത്തതിനാൽ ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സ തടസ്സപ്പെട്ട മാപ്രാണം സ്വദേശി തെങ്ങോലപറമ്പില്‍ ജോസഫിനാണ്​ അഞ്ച് ലക്ഷം രൂപയുടെ ചെക്ക്​ കൈമാറിയത്. 10.30 ലക്ഷം രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ ജോസഫിന്​ നിക്ഷേപമുള്ളത്​. സാധാരണക്കാര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട കടമ സര്‍ക്കാറിനുണ്ടെന്ന് ചെക്ക് കൈമാറിയ ശേഷം മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം സഹകരണ മന്ത്രി നടപ്പാക്കുന്ന പദ്ധതിയുമായാണ് കരുവന്നൂര്‍ ബാങ്ക് ഇപ്പോള്‍ മുന്നോട്ട്​ പോകുന്നത്. പ്രതിസന്ധിയിലായ ബാങ്കിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് സര്‍ക്കാര്‍ നേതൃത്വം നൽകുകയാണെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പിലെയും ബാങ്കിലെയും ഉദ്യോഗസ്ഥർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. tcm ijk മാപ്രാണം തെങ്ങോലപ്പറമ്പിൽ ജോസഫിന്​ കരുവന്നൂർ ബാങ്കിലെ നിക്ഷേപ തുകയിൽനിന്നുള്ള ചെക്ക്​ മന്ത്രി ഡോ. ആര്‍. ബിന്ദു കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story