Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:30 AM IST Updated On
date_range 9 Aug 2022 12:30 AM ISTകെ.പി. പ്രഭാകരൻ അവാർഡ് കമല സദാനന്ദന്
text_fieldsbookmark_border
തൃശൂര്‍: സി.പി.ഐ നേതാവും സ്വാതന്ത്ര്യ മര സേനാനിയും മന്ത്രിയുമായിരുന്ന കെ.പി. പ്രഭാകരന്‍റെ സ്മരണക്ക് കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ പൊതുപ്രവർത്തകർക്ക് നൽകുന്ന അവാർഡ് ഈവർഷം കമല സദാനന്ദന് സമ്മാനിക്കുമെന്ന് ഫെഡറേഷൻ പ്രസിഡന്‍റ് കെ.പി. രാജേന്ദ്രൻ, വർക്കിങ്ങ് പ്രസിഡന്‍റ് ഡി.പി. മധു, ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ എന്നിവര്‍ അറിയിച്ചു. 11ന് കെ.പി. പ്രഭാകരൻ ദിനത്തിൽ അന്തിക്കാട്ട് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് നല്‍കും. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്. സി.പി.ഐ ദേശീയ കൗൺസിൽ അംഗം, കേരള മഹിള സംഘം സംസ്ഥാന ജനറൽ സെകട്ടറി, നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ദേശീയ വൈസ് പ്രസിഡന്‍റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം, സംസ്ഥാന പൊതുമേഖല സ്ഥാപനമായ മീറ്റ് പ്രൊഡ്ക്സ് ഓഫ് ഇന്ത്യ ചെയർപേഴ്സൻ, വർക്കിങ് വുമൺ ഫോറം സംസ്ഥാന രക്ഷാധികാരി തുടങ്ങിയ ചുമതലകൾ വഹിക്കുന്ന കമല സദാനന്ദൻ ചെത്തുതൊഴിലാളി കുടുംബാംഗമാണ്. TCG 1 Kamala Sadanandan - K.P. Prabhakaran award
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story