Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:37 AM IST Updated On
date_range 8 Aug 2022 12:37 AM ISTആയിരക്കണക്കിന് നേന്ത്രവാഴകൾ വെള്ളത്തിൽ; ആശങ്കയിൽ കർഷകർ
text_fieldsbookmark_border
ആമ്പല്ലൂര്‍: ശക്തമായ മഴയില്‍ തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍, മുട്ടിത്തടി, ഭരത, ആലേങ്ങാട് പ്രദേശങ്ങളില്‍ വെള്ളം കയറി ആയിരക്കണക്കിന് വാഴകള്‍ നാശത്തിന്റെ വക്കില്‍. ആലേങ്ങാട് പാലത്തിന് സമീപം കൃഷിചെയ്ത മുട്ടിത്തടി കൂറത്ത് സുരേന്ദ്രന്റെ 5000 വാഴകള്‍, ഭരത സ്വദേശി എലുവങ്ങച്ചാലില്‍ സതീശന്റെ 2000 വാഴകള്‍, മലയില്‍ പ്രസാദിന്റെ 1500 വാഴകള്‍, കൂട്ടാല മോഹനന്റെ 800 വാഴകള്‍ എന്നിവ വെള്ളക്കെട്ടിലാണ്. പ്രസാദിന്റെ ഒരേക്കര്‍ വരുന്ന പാവല്‍കൃഷിയും നശിച്ചു. ഭരത തെക്കേക്കര തോട് കരകവിഞ്ഞതാണ് താഴ്ന്ന പ്രദേശത്തെ വാഴത്തോട്ടങ്ങളിലേക്ക് വെള്ളം കയറാനിടയായത്. നായരങ്ങാടി കായല്‍, കല്ലൂര്‍ മുരിയകോള്‍ പ്രദേശങ്ങളില്‍ വെള്ളമിറങ്ങാത്തതിനാല്‍ ഇവിടങ്ങളിലെ വാഴ കര്‍ഷകരും ആശങ്കയിലാണ്. ഓണവിപണി കണക്കാക്കി കൃഷിചെയ്ത വാഴകളാണ് വെള്ളക്കെട്ടില്‍ നില്‍ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story