Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:28 AM IST Updated On
date_range 8 Aug 2022 12:28 AM ISTകെസ്ഫോമ ജില്ല സമ്മേളനം
text_fieldsbookmark_border
തൃശൂർ: കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ലവർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ (കെസ്ഫോമ) ജില്ല സമ്മേളനം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ജോസ് കുന്നംപിള്ളി അധ്യക്ഷത വഹിച്ചു. പുഴക്കൽ ബ്ലോക്ക് വ്യവസായ വികസന ഓഫിസർ ടി.ആർ. മിനി മുഖ്യപ്രഭാഷണം നടത്തി. സണ്ണി എലുവത്തിങ്കൽ സംസാരിച്ചു. ഫ്രാൻസിസ് കോനിക്കര സ്വാഗതവും സുനിൽ ദത്ത് നന്ദിയും പറഞ്ഞു. പരിശീലന പരിപാടി തൃശൂർ: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് വർക്ക്ഷോപ്സ് കേരള ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്ക്ഷോപ് ഉടമകൾക്കും തൊഴിലാളികൾക്കുമായി പുതിയ ഇരുചക്രവാഹനങ്ങളുടെ സർവിസ് സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിച്ചു. അസോസിയേഷൻ ജില്ല പ്രസിഡന്‍റ് എ.സി. ഡേവിസ് ഉദ്ഘാടനം ചെയ്തു. പരിശീലന കമ്മിറ്റി ജില്ല ചെയർമാൻ ടി.ജെ. സോജൻ അധ്യക്ഷത വഹിച്ചു. പി.ജെ. വർഗീസ്, എം.കെ. മുരളീധരൻ, കെ.സി. ജോജൻ, എം.പി. ജോൺസൺ, എം.വി. ജോസഫ് എന്നിവർ സംസാരിച്ചു. ഓട്ടോമൊബൈൽ ട്രെയിനർ അബ്ദുറഹീം ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story