Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർക്കാർ ഉത്തരവ്...

സർക്കാർ ഉത്തരവ് പിൻവലിക്കണം -കെ.എസ്​.എസ്​.പി.എ

text_fields
bookmark_border
തൃശൂർ: വിരമിച്ച ജീവനക്കാരുടെ പെൻഷൻ കേരള സർവിസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി പിടിച്ചെടുക്കാൻ അധികാരം നൽകുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്​.എസ്​.പി.എ) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ തത്ത്വങ്ങളുടെ ലംഘനവും ജനാധിപത്യവിരുദ്ധവുമായ ഉത്തരവ് സംബന്ധിച്ച് സർവിസ് അധ്യാപക പെൻഷൻ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ ടി.എം. കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.ടി. ആന്‍റോ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.എ. രാധാകൃഷ്ണൻ, കെ.ജി. ഉണ്ണികൃഷ്ണൻ, പി.എ. ജനാർദനൻ, വി.ആർ. കൃഷ്ണകുമാർ, കെ.എ. സിറാജ്, കെ.ബി. ശ്രീധരൻ, സംസ്ഥാന കൗൺസിലർമാരായ ഡേവിഡ് സ്റ്റീഫൻ, യു.എസ്. മോഹനൻ, പി.ആർ. സത്യനാഥൻ, പി.ജെ. ധർമരാജൻ, കനകപ്പിള്ളി ഗോപിനാഥൻ, അനഘദാസ്, ഹരിദാസ് കുന്നംകുളം, ഡേവിസ്, വറീത്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story