Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:20 AM IST Updated On
date_range 8 Aug 2022 12:20 AM ISTകടലിൽ മത്സ്യത്തൊഴിലാളിയെ കാണാതായിട്ട് ഒരാഴ്ച
text_fieldsbookmark_border
ചാവക്കാട്: മുനക്കക്കടവ് അഴിമുഖത്ത് വഞ്ചിയപകടത്തിൽ മത്സ്യത്തൊഴിലാളിയെ കാണാതായിട്ട് ഒരാഴ്ച. കഴിഞ്ഞ തിങ്കളാഴ്ചയാണ് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഫൈബർ വഞ്ചി മുങ്ങി തിരുവനന്തപുരം പുല്ലുവിള പഴയതുറപുരയിടം ക്ലമെന്‍റിന്‍റെ മകൻ ഗിൽബർട്ടിനെ (55) കാണാതായത്. ഗിൽബർട്ടിന്‍റെ കൂടെ കാണാതായ മറ്റൊരു തൊഴിലാളി മണി എന്ന വർഗീസിന്‍റെ (46) മൃതദേഹം നാലാം ദിവസം വലപ്പാട് കടപ്പുറത്ത് അടിഞ്ഞിരുന്നു. മുനക്കക്കടവ് തീര പൊലീസിന്‍റെ നേതൃത്വത്തിൽ ഗിൽബർട്ടിനായി ഞായറാഴ്ചയും കടലിൽ തിരച്ചിൽ നടത്തി. സംസ്ഥാന ഫിഷറീസ് വകുപ്പ് താൽക്കാലികമായി അനുവദിച്ച ബോട്ടിലാണ് തിരച്ചിലിനിറങ്ങിയത്. ഗിൽബർട്ടിന്‍റെ ബന്ധുക്കൾ കരയിലും തിരച്ചിൽ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story