Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോട്ടക്കൽ ഗോപി...

കോട്ടക്കൽ ഗോപി നായർക്ക്​ കളിയച്ഛൻ പുരസ്കാരം

text_fields
bookmark_border
തൃശൂർ: മഹാകവി പി. കുഞ്ഞിരാമൻ നായരുടെ സ്മരണക്ക്​ ചെറുതുരുത്തി കഥകളി സ്കൂൾ ഏർപ്പെടുത്തിയ കളിയച്ഛൻ പുരസ്കാരം കഥകളി നടൻ കോട്ടക്കൽ ഗോപി നായർക്ക്​ നൽകുമെന്ന്​ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലാനിരൂപകൻ വി. കലാധരന്​ നവജീവൻ പുരസ്കാരം നൽകും. 10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്​ പുരസ്കാരം. 13ന്​ കഥകളി സ്കൂളിൽ നടക്കുന്ന ദേശീയ കഥകളി മഹോത്സവത്തിന്‍റെ ഉദ്​ഘാടന ചടങ്ങിൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്​ പ്രസിഡന്‍റ്​ വിനയ്​ സഹസ്രബുദ്ധേ പുരസ്കാരങ്ങൾ സമ്മാനിക്കും. 13 മുതൽ 16 വരെയാണ്​ കഥകളി മഹോത്സവം. പി.ടി. ന​രേന്ദ്ര മേനോൻ അനുസ്മരണ പ്രഭാഷണം നടത്തും. കഥാമണ്ഡലം ഗോപിയുടെ കഥകളി ചൊല്ലിയാട്ടവും വൈകീട്ട്​ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ പ​ങ്കെടുക്കുന്ന കഥകളിയുമുണ്ട്​. സമാപന ദിവസം 'ശ്രീരാമ പട്ടാഭിഷേകം' കഥകളിയിൽ കലാമണ്ഡലം ഗോപി ശ്രീരാമനായി വേഷമിടും. വാർത്തസമ്മേളനത്തിൽ വി. മുരളി, കൃഷ്ണകുമാർ പൊതുവാൾ, വിപിൻ കൂടിയേടത്ത്​, കെ. സുമേഷ്​ എന്നിവരും പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story