Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരുതൽ വേണം, 'ലെഗ്​...

കരുതൽ വേണം, 'ലെഗ്​ അറ്റാക്കി'നെ

text_fields
bookmark_border
തൃശൂർ: പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ ക്രമമല്ലാത്തവരിലും പുകവലിക്കാരിലും തെറ്റായ ജീവിതശൈലി പിന്തുടരുന്നവരിലും വർധിച്ചുവരുന്ന 'ലെഗ്​ അറ്റാക്ക്​' ഗൗരവമായി കാണണമെന്ന്​ വാസ്കുലാർ സൊസൈറ്റി ഓഫ്​ കേരള മുന്നറിയിപ്പ്​ നൽകി. കൈകാലുകളിലെ രക്തധമനികളിലെ തടസ്സങ്ങൾമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും തുടർന്ന്​ കാലുകൾ മുറിച്ചുമാറ്റേണ്ടിവരുന്ന സാഹചര്യവുമാണ്​ 'ലെഗ്​ അറ്റാക്ക്​'. സംസ്ഥാനത്ത്​ പ്രതിദിനം 30 പേരുടെ കാലുകൾ ഇങ്ങനെ മുറിച്ചു​മാറ്റേണ്ടിവരുന്നുണ്ടെന്ന്​ ഡോ. ​ജോയ്​ മഞ്ഞിലും ഡോ. വിനീത്​ കുമാറും വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാദത്തിലോ പേശികളിലോ മറ്റോ തരിപ്പ്​, കിടക്കുമ്പോൾ കാലുകടച്ചിൽ, കാലിൽ ചെറിയ മുറിവ്​ എന്നിങ്ങനെയാണ്​ തുടക്കം. മുറിവ്​ പിന്നീട്​ വ്രണമായി മാറുകയും ഉണങ്ങാതാകുകയും അണുബാധ രക്തത്തിൽ കലർന്ന്​ കാൽ മുറിക്കേണ്ടിവരുകയും ചെയ്യും. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയെക്കുറിച്ച്​ ഉയർന്ന ബോധമുണ്ടെങ്കിലും കാലിനുണ്ടാകുന്ന ആഘാതത്തിന്​ കൃത്യമായ ചികിത്സ തേടാൻ ഭൂരിഭാഗം പേരും ശ്രമിക്കാറില്ല. ഏറെപ്പേരും അശാസ്ത്രീയമായ ചികിത്സ രീതികളെയാണ്​ ആശ്രയിക്കുന്നത്​. അതോടെ പ്രശ്നം സങ്കീർണമാകും. ധമനികളിലെ തടസ്സം നീക്കാൻ ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ചികിത്സ മുറകൾ, ഹൃദയത്തിനെന്നപോലെ കാലിനുമുണ്ട്​. നന്നായി നടത്തം, നല്ല വ്യായാമം എന്നിവയും അത്യാവശ്യമാണ്​. ഈ അവസ്ഥക്കെതിരായ പ്രവർത്തനത്തിന്‍റെ ഭാഗമായി സൊസൈറ്റി ഒരു വർഷം മുമ്പ്​ 'ആംപ്യൂട്ടേഷൻ ഫ്രീ കേരള' എന്ന പരിപാടിക്ക്​ തുടക്കംകുറിച്ചിരുന്നു. സൊസൈറ്റിയുടെ 24 മണിക്കൂറും ലഭ്യമായ 1800 123 7856 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ഇത്തരം രോഗത്തിന്​ ചികിത്സ നിർദേശം തേടാം. കേരളത്തിൽ 10ൽ താഴെ വാസ്കുലാർ വിദഗ്​ധരാണ്​ ഉള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story