Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:29 AM IST Updated On
date_range 7 Aug 2022 1:29 AM ISTമജ്ജ മാറ്റിവെക്കാൻ ജിഷ്ണു സഹായം തേടുന്നു
text_fieldsbookmark_border
ചാലക്കുടി: മേലൂർ പുഷ്പഗിരി കുളങ്ങരക്കാട്ടിൽ ഷാജിയുടെ മകൻ ജിഷ്ണു (25) ഗുരുതര രോഗത്തിന്‍റെ ചികിത്സക്ക് ഉദാരമതികളുടെ സഹായത്തിന് കാത്തിരിക്കുന്നു. 'അപ്ലാസ്റ്റിക് അനീമിയ' എന്ന അസുഖം ബാധിച്ച ജിഷ്ണുവിന് എത്രയുംവേഗം മജ്ജ മാറ്റിവെക്കണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. പെയിന്‍റിങ് തൊഴിലാളിയായ ജിഷ്ണു രണ്ടര വർഷം മുമ്പാണ് വിവാഹിതനായതാണ്. ഒന്നര വയസ്സുള്ള മകനുണ്ട്. ജിഷ്ണുവിന്‍റെ വരുമാനംകൊണ്ടാണ് കുടുംബം മന്നോട്ട് പോയിരുന്നത്. ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ 30 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ചികിത്സക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. സുനിത ചെയർപേഴ്സനും വാർഡ് അംഗം സൗമ്യ മോഹൻദാസ് ജനറൽ കൺവീനറുമായി ഫെഡറൽ ബാങ്കിന്‍റെ മേലൂർ ശാഖയിൽ ജിഷ്ണു സഹായ നിധി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 20740100066569 ഐ.എഫ്.എസ് കോഡ്: FDRL 0002074 എം.ഐ.സി.ആർ കോഡ്: 680049049 G Pay: 9544336432. --------------------- TCMChdy - 3 help Jishnu സഹായം തേടുന്ന ജിഷ്ണു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
