Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമഗ്ര സംഭാവനക്കുള്ള...

സമഗ്ര സംഭാവനക്കുള്ള ദേശീയ പുരസ്കാരം പാപ്പിനിവട്ടം ബാങ്കിന്

text_fields
bookmark_border
മതിലകം: 20 വർഷത്തെ ബാങ്കിങ്​, ബാങ്കിങ്​ ഇതര മേഖലകളിലെ പ്രവർത്തനങ്ങൾ മുൻനിർത്തി സമഗ്ര സംഭാവനക്കുള്ള ദേശീയ പുരസ്കാരം പാപ്പിനിവട്ടം സർവിസ് സഹകരണ ബാങ്കിന്​. ആഗസ്റ്റ്​ 12ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ കേന്ദ്ര അഭ്യന്തര സഹകരണ മന്ത്രി അമിത് ഷായിൽനിന്ന്​ ബാങ്ക് പ്രതിനിധികൾ അവാർഡ് ഏറ്റുവാങ്ങും. 2005 -2006, 2013 -14, 2014 -15, 2018 -19 എന്നീ വർഷങ്ങളിൽ ലഭിച്ച ദേശീയ അവാർഡുകൾ ഉൾപ്പെടെ ഒട്ടനവധി ദേശീയ -സംസ്ഥാന പുരസ്കാരങ്ങൾ ബാങ്കിനെ തേടിയെത്തിയിട്ടുണ്ട്. രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളിൽനിന്നും ദീർഘകാലത്തെ പ്രവർത്തന മികവിനുള്ള ദേശീയ പുരസ്കാരം പാപ്പിനിവട്ടം സർവിസ് സഹകരണ ബാങ്ക് നേടിയതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകളോടും സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷനോടും കേരള ബാങ്കിനോടും ബാങ്ക് അംഗങ്ങളോടും സഹകാരികളോടുമുള്ള കടപ്പാട്​ രേഖപ്പെടുത്തുന്നതായി പ്രസിഡന്‍റ്​ ഇ.കെ. ബിജുവും സെക്രട്ടറി ടി.ബി. ജിനിയും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story