Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:19 AM IST Updated On
date_range 5 Aug 2022 1:19 AM ISTവാട്ടർ അതോറിറ്റിയുടെ കാലപഴക്കം വന്ന മെയിൻ പൈപ്പ് മാറ്റി സ്ഥാപിക്കണം - ഗ്രാമ സഭ
text_fieldsbookmark_border
കാലപഴക്കം വന്ന പൈപ്പ് മാറ്റണം -ഗ്രാമസഭ മതിലകം: മതിലകം പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജനങ്ങൾ ദുരിതം അനുഭവിക്കേണ്ടിവരുന്ന സാഹചര്യത്താൽ പരിഹാര നടപടി ആവശ്യപ്പെട്ട് ഗ്രാമസഭ യോഗത്തിൽ പ്രമേയം. മതിലകം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഗ്രാമസഭയിലാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കണം എന്ന ആവശ്യം ഉയർന്നത്. കുടിവെള്ള വിതരണത്തിന് 1996ൽ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിലൂടെ സ്ഥാപിച്ച സിമന്റിൽ നിർമിച്ച പ്രിമോ പൈപ്പാണ് വെള്ളത്തിന്റെ പ്രഷർ മൂലം ഇടക്കിടെ പൊട്ടുന്നത്. ഇതേ തുടർന്ന് ലക്ഷകണക്കിന്ന് ലിറ്റർ വെള്ളം പാഴാവുകയും റോഡിന് കേടുപാട് സംഭവിക്കുന്നതും തുടർക്കഥയാണ്. പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കാതെ പരിഹാരം ഉണ്ടാവിെല്ലന്ന് അധികൃതർക്ക് അറിയാമെങ്കിലും രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും പരിഹാരമില്ല. അറ്റകുറ്റപ്പണിയുടെയും വെള്ളം പാഴാവുന്നതിന്റെയും റോഡ് പണിയുടെയും പേരിൽ വർഷവും ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ശംസുദ്ദീൻ വാത്യേടത്ത് പ്രമേയം അവതരിപ്പിച്ചു. വാർഡ് അംഗം രജിനി ബേബി, മുൻ വാർഡ് അംഗം ബിന്ദു സന്തോഷ്, എൻ.സി. മാർട്ടിൻ, സീമ ദാസൻ, സി.എം. ഉമ്മർ, ജോണി കുറ്റിക്കാടൻ, ഷഹർബാൻ, സതി മോഹനൻ എന്നിവർ പ്രമേയത്തെ പിന്താങ്ങിയതോടെ ഗ്രാമസഭയിൽ ഐകകേണ്ഠ്യന പ്രമേയം പാസായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story