Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:07 AM IST Updated On
date_range 5 Aug 2022 1:07 AM ISTഫാസ്ടാഗിൽ പണമില്ല; പാലിയേക്കര ടോളിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞിട്ടു
text_fieldsbookmark_border
ആമ്പല്ലൂർ: ഫാസ്ടാഗില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പാലിയേക്കര ടോള്‍പ്ലാസയില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞിട്ടു. സ്ത്രീകള്‍ ഉള്‍പ്പെടെ 50 യാത്രക്കാര്‍ അര മണിക്കൂറോളം വഴിയില്‍ കുടുങ്ങി. പത്തനംതിട്ടയിലേക്ക് പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് തടഞ്ഞിട്ടത്. ടോള്‍ബൂത്തിന് മുന്നിലെത്തിയപ്പോഴാണ് ഫാസ് ടാഗില്‍ ആവശ്യമായ തുകയില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് ടോള്‍ ജീവനക്കാര്‍ ബസ് തടഞ്ഞിടുകയായിരുന്നു. യാത്രക്കാര്‍ ചോദ്യം ചെയ്‌തെങ്കിലും ടോള്‍ നല്‍കാതെ വിടില്ലെന്നായിരുന്നു ടോള്‍ അധികൃതരുടെ നിലപാട്. തുടർന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ബസ് ജീവനക്കാര്‍ ടോള്‍ തുക പണമായി നല്‍കി മടങ്ങിപ്പോവുകയായിരുന്നു. മാര്‍ച്ച് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സാധാരണ വാഹനങ്ങള്‍ പോലെ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഫാസ്ടാഗിൽ പണമില്ലാത്തതിനാൽ കഴിഞ്ഞ മാസവും കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story