Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലിയേക്കര ടോൾ പ്ലാസ...

പാലിയേക്കര ടോൾ പ്ലാസ നിർത്തണം -എം.എൽ.എ

text_fields
bookmark_border
ആമ്പല്ലൂർ: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രൻ എം.എൽ.എ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കും മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ദേശീയപാത പ്രോജക്ട്​ ഡയറക്ടർക്കും കത്ത് നൽകി. ദേശീയപാതയിൽ 60 കി.മീറ്ററിനുള്ളിൽ രണ്ട് ടോൾ ബൂത്ത്​ പാടില്ലെന്ന കേന്ദ്രനയം കേന്ദ്രമന്ത്രി ആവർത്തിച്ച സാഹചര്യത്തിലാണിത്​. ദേശീയപാത 544 പാലക്കാട് മുതൽ ഇടപ്പള്ളി വരെ 60 കി.മീറ്ററിനുള്ളിൽ പാലിയേക്കരയിലും പന്നിയങ്കരയിലും ടോൾ പ്ലാസയുണ്ട്​. പന്നിയങ്കര ടോൾ പ്ലാസയിലേക്ക് പാലിയേക്കരയിൽനിന്ന്​ 33 കി.മീറ്ററേ ഉള്ളൂവെന്ന്​ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story