Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകനത്ത മഴ: വീണ്ടും...

കനത്ത മഴ: വീണ്ടും വെള്ളക്കെട്ട്, അഞ്ഞൂ​റോളം പേർ ക്യാമ്പിൽ

text_fields
bookmark_border
കയ്പമംഗലം: കനത്ത മഴയിൽ തീരദേശത്ത് വെള്ളക്കെട്ട് വീണ്ടും രൂക്ഷം. ബുധനാഴ്ച രാത്രി മുതൽ ആരംഭിച്ച മഴയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കനോലി കനാലും തോടുകളും ചിറകളും കവിഞ്ഞൊഴുകി. വെള്ളക്കെട്ട് സ്ഥലത്തുനിന്ന്​ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. എടത്തിരുത്തി ചെന്ത്രാപ്പിന്നി ഹൈസ്കൂളിലെ ക്യാമ്പിൽ 40 കുടുംബങ്ങളിൽനിന്നായി 140 പേരും കയ്പമംഗലത്ത് ആർ.സി.യു.പി സ്കൂൾ, കൂരിക്കുഴി ബാബുൽ ഉലൂം മദ്​റസ ക്യാമ്പുകളിൽ 63 കുടുംബങ്ങളിൽനിന്നായി 127 പേരും പെരിഞ്ഞനം ഗവ. യു.പി സ്കൂളിലെ ക്യാമ്പിൽ 57 കുടുംബങ്ങളിൽനിന്നായി 140 പേരും മതിലകം സെന്‍റ്​ ജോസഫ് ഹൈസ്കൂളിൽ 15 കുടുംബങ്ങളിൽനിന്നായി 38 പേരുമാണ് ഉള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story