Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:52 AM IST Updated On
date_range 5 Aug 2022 12:52 AM ISTവെള്ളക്കെട്ട്; കുടിൽ വ്യവസായ യൂനിറ്റ് നശിച്ചു
text_fieldsbookmark_border
കയ്പമംഗലം: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചെറുകിട കുടിൽ വ്യവസായ സാമഗ്രികൾ വെള്ളം കയറി നശിച്ചു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി പള്ളിപ്പറമ്പിൽ അഷ്റഫിന്റെ ഉടമസ്ഥതയിൽ കയ്പമംഗലം പഞ്ചായത്ത് 18ാം വാർഡിൽ പവർ ഹൗസിന് സമീപത്തെ സ്ഥാപനത്തിലെ സാമഗ്രികളാണ് നശിച്ചത്. കുമ്മായം, ഇത്തിൾ, ചെടിവളം, ചകിരിച്ചോറ് തുടങ്ങിയവ നിർമിച്ച് പാക്ക് ചെയ്യുന്ന വ്യവസായ സ്ഥാപനമാണിത്. ഈ മാസം ഒന്നിന് തുടങ്ങിയ മഴയിൽ വെള്ളം കെട്ടി സാധനങ്ങൾ ഉപയോഗശൂന്യമാവുകയായിരുന്നു. കയ്പമംഗലം പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അഷ്റഫ് പറഞ്ഞു. TCK KPM VYAVASAYAM 1 വെള്ളക്കെട്ടിലായ സ്ഥാപനം TCK KPM VYAVASAYAM 2 വെള്ളത്തിൽ നശിച്ച വ്യവസായസാമഗ്രികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
