Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:52 AM IST Updated On
date_range 5 Aug 2022 12:52 AM ISTവെള്ളപ്പൊക്ക ഭീഷണി നേരിടാൻ കാട്ടൂർ പഞ്ചായത്ത്
text_fieldsbookmark_border
കാട്ടൂർ: പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന സാഹചര്യത്തിൽ കാട്ടൂരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി പഞ്ചായത്തിൽ ക്യാമ്പുകൾ ആരംഭിക്കുന്നതിന് ഒരുക്കം പൂർത്തിയായി. താഴ്ന്ന പ്രദേശങ്ങളായ ചെമ്പൻചാൽ, മാൻകുറ്റിത്തറ, കൈതത്തറ, മുനയം, ഇട്ടിക്കുന്ന് കോളനി, നന്ദുനിപ്പാടം, ചേലക്കത്തറ, ശ്രീ കാളീശ്വരി കോളനി, മാവും വളവ്, മധുരമ്പിള്ളി, വെള്ളേച്ചരൻ കോളനി തുടങ്ങിയ സ്ഥലങ്ങൾ ഭാഗികമായി വെള്ളത്തിനടിയിലായി. വീടുകളിലേക്ക് വെള്ളം കയറിയ മുഴുവൻ കുടുംബങ്ങളോടും സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറി താമസിക്കാനോ ക്യാമ്പുകളിലേക്ക് എത്തിച്ചേരാനോ നിർദേശം നൽകി. വെള്ളക്കെട്ട് പ്രദേശങ്ങളിലുള്ളവർ വാർഡ് മെംബർമാരെയോ പ്രസിഡന്റിനെയോ ബന്ധപ്പെടേണ്ടതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളും ആദ്യ ക്യാമ്പ് തുറക്കുന്ന കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് സ്‌കൂളും പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ വിമല സുഗുണൻ, സെക്രട്ടറി എം.എച്ച്. ഷാജിക്ക്, അസി. സെക്രട്ടറി രാജേഷ് ചന്ദ്രൻ, വില്ലേജ് ഓഫിസർ രാജേഷ്, വാർഡ് അംഗങ്ങളായ അംബുജ രാജൻ, ഇ.എൽ. ജോസ്, പഞ്ചായത്ത് ക്ലർക്ക് ആദിത് കൃഷ്ണ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രശ്നബാധിതർക്ക് ക്യാമ്പിൽ എത്തിച്ചേരാനുള്ള വാഹന സൗകര്യവും ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്യാമ്പിന്റെ ചുമതല നിർവഹിക്കുന്ന വില്ലേജ് ഓഫിസർ രാജേഷ് അറിയിച്ചു. TCK KPM KATTUR VELLAKKETT കാട്ടൂരിൽ ക്യാമ്പ് ആരംഭിക്കുന്ന സെന്റ് സേവ്യേഴ്സ് സ്കൂളിൽ സ്ഥിതിഗതികൾ വിലയിരുത്താനായി പഞ്ചായത്ത്, വില്ലേജ് അധികൃതർ എത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
