Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല വാർത്തകൾ

text_fields
bookmark_border
-ജാലകം- *പരീക്ഷ രജിസ്​ട്രേഷൻ തൃശൂർ: ഈമാസം ഒന്നിന് ഫലം പ്രഖ്യാപിച്ച ഒന്നാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ വിജയിച്ച് ഈമാസംതന്നെ നടത്തുന്ന മൂന്നാം വർഷ ഫാംഡി ഡിഗ്രി റെഗുലർ/ സപ്ലിമെന്‍ററി പരീക്ഷ എഴുതാൻ അർഹത നേടിയവർക്ക്​ നാല്, അഞ്ച് തീയതികളിൽ പിഴ കൂടാതെ രജിസ്റ്റർ ചെയ്യാം. *പരീക്ഷഫലം ജൂണിൽ നടത്തിയ ഒന്നാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്‍റെയും ഫോട്ടോകോപ്പി എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ആഗസ്റ്റ് 12ന്​ വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. *പരീക്ഷ ടൈംടേബ്​ൾ ആഗസ്റ്റ് ഒമ്പതിന്​ തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പ്രാക്ടിക്കൽ, 16ന് തുടങ്ങുന്ന അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് -II റെഗുലർ/ സപ്ലിമെന്‍ററി പ്രാക്ടിക്കൽ, 22ന്​ തുടങ്ങുന്ന എം.ഡി.എസ് പാർട്ട് -II റെഗുലർ/ സപ്ലിമെന്‍ററി പ്രാക്ടിക്കൽ, 10ന്​ തുടങ്ങുന്ന സെക്കൻഡ്​ പ്രഫഷനൽ ബി.എ.എം.എസ്​ ഡിഗ്രി റെഗുലർ/ സപ്ലിമെന്‍ററി (2016, 2012, 2010 പാർട്ട് -I & പാർട്ട് -II) പ്രാക്ടിക്കൽ, 10ന് തുടങ്ങുന്ന ഫൈനൽ ബി.എച്ച്​.എം.എസ്​ ഡിഗ്രി (2019 സ്കീം) റെഗുലർ/ സപ്ലിമെന്‍ററി പ്രാക്ടിക്കൽ എന്നീ പരീക്ഷകളുടെ ടൈംടേബ്​ൾ പ്രസിദ്ധീകരിച്ചു. *റീടോട്ടലിങ് ഫലം ഏപ്രിലിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച മൂന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം), മേയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച നാലാം വർഷ ബി.എസ്​സി എം.എൽ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്‍ററി, മേയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച എട്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ (2017 സ്കീം) എന്നിവയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story