Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകക്കാട്‌ പുരസ്കാരം...

കക്കാട്‌ പുരസ്കാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക്‌

text_fields
bookmark_border
തൃശൂർ: കക്കാട്‌ വാദ്യകലാക്ഷേത്രത്തിന്‍റെ സമ്മാനിക്കുമെന്ന്‌ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരു പവൻ പതക്കവും പൊന്നാടയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ അവാർഡ്‌. യുവപ്രതിഭ പുരസ്കാരം ചെർപ്പുളശ്ശേരി ശ്രീജിത്തിനും കലാശ്രേഷ്ഠ പുരസ്കാരം പേരാമംഗലം അനിയൻകുട്ടി മാരാർക്കും മേളകലാ പുരസ്കാരം താമരയൂർ അനീഷ്‌ നമ്പീശനും സമ്മാനിക്കും. കക്കാട്‌ വാദ്യകലാക്ഷേത്രത്തിന്‍റെ വാർഷികത്തോടനുബന്ധിച്ച്‌ ഈ മാസം ഏഴിന്​ രാവിലെ ഒമ്പതിന്‌ കുന്നംകുളം ബഥനി സെന്റ്‌ ജോൺസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പുരസ്കാര സമർപ്പണ ചടങ്ങ്‌ മലയാളം സർവകലാശാല വൈസ്‌ ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്‌ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഇ. രഘുനന്ദനൻ, കക്കാട്‌ രാജപ്പൻ മാരാർ, സുരേഷ്‌ കുറുപ്പ്‌, സുജിത്ത്‌ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story