Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:52 AM IST Updated On
date_range 4 Aug 2022 1:52 AM ISTകടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്താനായില്ല
text_fieldsbookmark_border
ചാവക്കാട്: . തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ പഴയതുറ പുരയിടത്തിൽ ഗിൽബർട്ട് (54), മണിയൻ എന്ന വർഗീസ് (46) എന്നിവരെയാണ് കടലിൽ കാണാതായത്. മുനക്കടവ് അഴിമുഖത്തിനു പടിഞ്ഞാറ് രണ്ട് നോട്ടിക്കൽ മൈൽ അകലെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നുവെന്ന കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്ടറിൽനിന്നുള്ള സന്ദേശം ലഭിച്ച് പോയ ബോട്ടുകാർ മൃതദേഹം കണ്ടെത്താനാവാതെ തിരിച്ചെത്തി. തീരദേശ പൊലീസിന്‍റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്താൻ പോയത്. മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അറിഞ്ഞ കോസ്റ്റ് ഗാർഡ് വീണ്ടും ഹെലികോപ്ടറുമായി തിരച്ചിൽ നടത്തി. നേരം വൈകിയതോടെ തിരച്ചിൽ മതിയാക്കി. വ്യാഴാഴ്ച വീണ്ടും തുടരും. തിങ്കളാഴ്ച വൈകീട്ട് ആറിനാണ് മീൻപിടിത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന ടിയാമോൾ (ലൗ ഫ്രണ്ട്സ്) എന്ന ഫൈബർ വഞ്ചി തിരയിൽപ്പെട്ട് മറിഞ്ഞത്. ആഴക്കടൽ മത്സ്യബന്ധനം കഴിഞ്ഞ് വരുന്നതിനിടെ കരഭാഗത്തുവെച്ച് എൻജിൻ തകരാറായതിനെ തുടർന്ന് ശക്തമായ തിരയിൽ പെട്ടാണ് മറിഞ്ഞത്. വഞ്ചിയിലുണ്ടായിരുന്ന ആറ് തൊഴിലാളികളിൽ നാലുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. രണ്ടു ദിവസമായി കടലിൽ ഹെലികോപ്ടറിലും കപ്പലിലും ബോട്ടിലുമായി വിവിധ സംഘങ്ങൾ പരിശോധന നടത്തുകയായിരുന്നു. പുല്ലുവിള സ്വദേശികളായ വർഗീസ് (56), സെല്ലാസ് (61), സുനിൽ (46), വള്ളത്തിന്‍റെ ഉടമ പ്രവീൺ (സന്തോഷ് -36) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. എന്നാൽ, ഗിൽബർട്ടും മണിയനും അപകടത്തിൽപെട്ട വഞ്ചിയും കാണാതാവുകയായിരുന്നു. പിറ്റേ ദിവസം പുലർച്ചയോടെ അഴിമുഖത്തിനു വടക്കു ഭാഗത്ത് തകർന്ന വഞ്ചിയുടെ അവശിഷ്ടങ്ങളും വലകളും മറ്റ് ഉപകരണങ്ങളും കരക്കടിഞ്ഞിരുന്നു. കഴിഞ്ഞ 28നാണ് തൊഴിലാളികൾ ആഴക്കടലിലേക്ക് പോയത്. കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഇവർ കരയിലേക്ക് മടങ്ങിയത്. TCD CKD Gilbert and Maniyan. കടലിൽ കാണാതായ ഗിൽബർട്ട് (54), മണിയൻ എന്ന വർഗീസ് (46)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
