Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംരക്ഷണഭിത്തി തകർന്ന്...

സംരക്ഷണഭിത്തി തകർന്ന് നാലുവീട്​ അപകടഭീഷണിയിൽ

text_fields
bookmark_border
ഇരിങ്ങാലക്കുട: കനത്ത മഴയിൽ ഇരിങ്ങാലക്കുട നഗരസഭ 13ാം വാർഡിൽ ആസാദ് റോഡ് വേളാങ്കണ്ണി നഗർ പരിസരത്ത് വീടുകളുടെ പിറകിലായി കെട്ടിയിരുന്ന സംരക്ഷണഭിത്തി തകർന്ന് നാല്​ വീട്​ അപകടഭീഷണിയിൽ. പടമാടൻ പോൾ, കോട്ടോളി ആനി, അയ്യമ്പിള്ളി എൽസി, കടങ്ങോട് ആനി എന്നിവരുടെ വീടിന്‍റെ പിറകിലെ 12 അടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയാണ് തിങ്കളാഴ്ച വൈകീട്ടോടെ തകർന്നുവീണത്. ഈ നാലു കുടുംബങ്ങളെയും ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്ന​െതന്ന്​ വാർഡ് കൗൺസിലർ ബിജു പോൾ അക്കരക്കാരൻ അറിയിച്ചു. പൊറത്തിശ്ശേരി: പൊറത്തിശ്ശേരി കല്ലട ബസ്​ സ്​റ്റോപ്പിന് സമീപം രമേശിന്‍റെ ഭാര്യ വിജയ പുത്തൂരിന്‍റെ വീടിന്‍റെ പിറകിലെ മതിൽ തകർന്നുവീണു. വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് നഗരസഭ വാർഡ് കൗൺസിലർ ഷാജുട്ടൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story