Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:30 AM IST Updated On
date_range 3 Aug 2022 12:30 AM ISTമഴയില്‍ വേലൂപ്പാടത്ത് വീട് ഭാഗികമായി തകര്‍ന്നു
text_fieldsbookmark_border
വീട് തകര്‍ന്നു ആമ്പല്ലൂര്‍: കനത്ത . കുറുമാലി പുഴയിലെ ആറ്റപ്പിള്ളി, മാഞ്ഞാംകുഴി ഷട്ടറുകളില്‍ മരങ്ങളും പാഴ് വസ്തുക്കളും അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടു. മഴയില്‍ പാത്തിക്കിരിച്ചിറ കാര്യാടന്‍ രാജീവന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. തോട്ടിന്‍ കരയോട് ചേര്‍ന്ന വീടിന്റെ പകുതി ഭാഗം തകര്‍ന്ന് തോട്ടിലേക്ക് വീഴുകയായിരുന്നു. വീട്ടില്‍ രാജീവിന്റെ ഭാര്യയും കുട്ടിയുമുണ്ടായിരുന്നെങ്കിലും സംഭവ സമയത്ത് പുറത്തേക്കോടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവാഴ്ച രാവിലെ പാലപ്പിള്ളി മേഖലയില്‍ കുറുമാലിപ്പുഴ കരകവിഞ്ഞൊഴുകി. കന്നാറ്റുപാടം സ്കൂളിന് സമീപം ബ്രിട്ടീഷ് പാലത്തിനൊപ്പം വെള്ളമെത്തി. റബര്‍ തോട്ടങ്ങളില്‍ വെള്ളം ഉയര്‍ന്നതോടെ തൊഴിലാളികള്‍ക്ക് ടാപ്പിങ്ങിന് ഇറങ്ങാന്‍ സാധിച്ചില്ല. ഒളനപ്പറമ്പ്, പാലച്ചുവട്, കാരിക്കുളം കടവ് ഭാഗങ്ങളിലും പുഴ കരകവിഞ്ഞു. വേലൂപ്പാടം, വെട്ടിങ്ങപ്പാടം ഭാഗങ്ങളില്‍ പുഴ കരകവിഞ്ഞ് സമീപത്തെ വീടുകളില്‍ വെള്ളം കയറി. ഇതിനിടെ കാരിക്കടവില്‍ ഉരുള്‍പ്പൊട്ടിയെന്ന വാര്‍ത്ത പരന്നത് ആശങ്കക്കിടയാക്കി. രാത്രി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് സംശയത്തിനിടയാക്കിയത്. കലങ്ങിയ ചളിയൊഴുകിയെത്തിയതോടെ നാട്ടുകാര്‍ ആശങ്കയിലായി. രാവിലെ ഈ ഭാഗത്ത് ജലനിരപ്പ് താഴ്ന്നു. വരന്തരപ്പിള്ളി കുട്ടോലിപ്പാടം റോഡിലേക്ക് വെള്ളം കയറിയെങ്കിലും വൈകീട്ടോടെ ഇറങ്ങി തുടങ്ങി. തോട്ടുമുഖം പമ്പ് ഹൗസ് പരിസരം വെള്ളത്തില്‍മുങ്ങി. മരങ്ങള്‍ അടിഞ്ഞ മാഞ്ഞാംകുഴി ഷട്ടര്‍ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. മരങ്ങള്‍ നീക്കം ചെയ്യാനുള്ള അടിയന്തര നടപടികള്‍ തുടങ്ങിയതായി എം.എല്‍.എ അറിയിച്ചു. കുറുമാലി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് പറപ്പൂക്കര പഞ്ചായത്തിലെ പറപ്പൂക്കര, തൊട്ടിപ്പാള്‍, രാപ്പാള്‍, നന്തിക്കര, പന്തല്ലൂര്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയേക്കും. മണലി പുഴയിലെ പുലക്കാട്ടുക്കര ഷട്ടര്‍ തുറക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്ത നിവാരണ അവലോകന യോഗത്തില്‍ തീരുമാനമായി. പുഴയില്‍ ജലനിരപ്പ് ആശങ്കാജനകമായി ഉയര്‍ന്നിട്ടില്ല. പടം-മരങ്ങള്‍ അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട കുറുമാലി പുഴയിലെ മാഞ്ഞാംകുഴി ഷട്ടര്‍ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിക്കുന്നു file name amb mla manjamkuzhi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
