Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:18 AM IST Updated On
date_range 3 Aug 2022 12:18 AM ISTഎസ്.എം.എഫ് സാരഥി കൺവെൻഷൻ
text_fieldsbookmark_border
തൃപ്രയാർ: എസ്.എം.എഫ് നാട്ടിക റേഞ്ച് മഹല്ല് സാരഥി കൺവെൻഷൻ എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി പി.പി. മുസ്തഫ മൗലവി ഉദ്ഘാടനം ചെയ്തു. സുന്നി മഹല്ല് ഫെഡറേഷൻ നാട്ടിക റേഞ്ച് പ്രസിഡന്‍റ് വി.എ. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ട്രഷറർ ഡോ. സി.കെ. കുഞ്ഞി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് സ്വാലിഹ് അൻവരി, സത്താർ ഹാജി ചിറക്കുഴി, ഉമർ ഹാജി എടയാടി, മുനീർ എടശ്ശേരി, സയ്യിദ് തഖിയുദ്ദീൻ യമാനി തങ്ങൾ, അബ്ദുസ്സമദ് ഫൈസി, യൂസുഫ് അഹ്സനി, പി.എം. കുഞ്ഞിമൊയ്തീൻ, കെ.എ. സെയ്തു, ഹുസൈൻ മാളിയേക്കൽ, അബ്ദുറസാഖ് ഹാജി, പി.യു. ഷിയാസ്, ആർ.എ. ഫൈസൽ എന്നിവർ സംബന്ധിച്ചു. എസ്.എം.എഫ് നാട്ടിക റേഞ്ച് ജനറൽ സെക്രട്ടറി ഷംനാസ് ഷെരീഫ് സ്വാഗതവും ട്രഷറർ എം.കെ. ഹുസൈൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story