Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫൈബർ വഞ്ചി മറിഞ്ഞു...

ഫൈബർ വഞ്ചി മറിഞ്ഞു രണ്ട് തൊഴിലാളികളെ കാണാതായി

text_fields
bookmark_border
ചാവക്കാട്: ആഴക്കടലിൽ മത്സ്യബന്ധനത്തിനുപോയി വരുന്നതിനിടെ ഫൈബർ വഞ്ചി മറിഞ്ഞു. നാലുതൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. രണ്ടുപേരെയും വഞ്ചിയും കാണാതായി. ബ്ലാങ്ങാട് ബീച്ചിൽനിന്ന് തിങ്കളാഴ്ച പുലർച്ച ആഴക്കടലിൽ മത്സ്യം പിടിക്കാൻ പോയ തിരുവനന്തപുരം പുല്ലുവിള സ്വദേശിയുടെ ടിയ മോൾ ഫൈബർ വഞ്ചിയാണ് വൈകീട്ട്​ ആറോടെ അപകടത്തിൽപെട്ടത്. കരഭാഗത്ത് എത്തിയ വഞ്ചിയിലെ യന്ത്രം തകരാറായതിനെ തുടർന്ന് മുനക്കകടവ് അഴിമുഖത്തിന് സമീപമാണ് തിരയിൽപെട്ട് മറിഞ്ഞത്. പുല്ലുവിള സ്വദേശികളായ സുനിൽ, വർഗീസ്, സ്റ്റല്ലസ്, സന്തോഷ് എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. ഇവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് കാണാതായത്​. കടലിൽ ശക്തമായ തിരയും കാറ്റും രക്ഷാ പ്രവർത്തനത്തിന്ന് തടസ്സമായിട്ടുണ്ട്. രക്ഷാബോട്ട് കടലിൽ ഇറക്കുവാൻ സാധിക്കുന്നില്ല. കാണാതായവർക്ക്​ തിരച്ചിൽ നടത്തുന്നതിനുവേണ്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിട്ടുണ്ട്. തീരദേശ മേഖലയിലെ നിരവധി വീടുകളും റോഡുകളും വെള്ളക്കെട്ടിലായി. ഏറാക്കൽ, അയ്യംപടി, പൈനൂർ, കോഴിത്തുമ്പ്, കായ്പമംഗലം കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ശക്തമായ മഴയെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാരകേന്ദ്രം അടച്ചു. അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story