Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാനര വസൂരി: പരിശോധന...

വാനര വസൂരി: പരിശോധന സംവിധാനം വിപുലമാക്കണം

text_fields
bookmark_border
തൃശൂർ: ഗുരുതരാവസ്ഥ വളരെ കുറവാണെങ്കിലും ചില വ്യക്തികളിലെങ്കിലും വാനര വസൂരി രോഗം മരണ കാരണമായേക്കാം. അതിനാൽ പരിശോധന സംവിധാനം വിപുലമാക്കേണ്ടത് അത്യാവശ്യമാ​ണെന്ന്​ വിദഗ്​ധർ വിലയിരുത്തുന്നു. ഇപ്പോഴും കോവിഡിന്റെ കാര്യത്തിൽ തുടക്കത്തിൽ ചെയ്തതുപോലെ വിദേശ രാജ്യങ്ങളിൽനിന്ന് തിരിച്ചുവന്ന ആളുകളിൽ മാത്രം പരിശോധന ഒതുക്കരുത്. വാനര വസൂരിക്ക്​ സമാനമായ രോഗലക്ഷണങ്ങൾ ഉള്ള മുഴുവൻ പേരെയും പരിശോധനക്ക്​ വിധേയമാക്കണം. അങ്ങനെ രോഗ വ്യാപനമില്ലെന്ന് ഉറപ്പിക്കേണ്ടത് ആവശ്യമാണ്. വാനര വസൂരിക്ക്​ ആന്‍റിവൈറൽ മരുന്നുകൾ ലഭ്യമാണ്. സാധാരണ രീതിയിൽ അത് ഉപയോഗിക്കേണ്ടി വരാറില്ലെങ്കിലും രോഗി ഗുരുതരമാവുന്ന അവസ്ഥയിലും രോഗപ്രതിരോധ ശക്തി കുറവുള്ളവരിലേക്ക് രോഗം വരുമ്പോഴും ഇത്തരം മരുന്നുകൾ ഉപയോഗിക്കേണ്ടത് ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം തൃശൂർ സ്വദേശിയായ ഇരുത്തിയൊന്നുകാര​ന്‍റേത്​ വാനര വസൂരി ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെയും ലോകത്തെ ഒമ്പതാമത്തെയും മരണമാണ്. മുമ്പ് മരിച്ച പലരോഗികളിലും തന്നെ ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നെന്നാണ് വിവരം. ഈ രോഗത്തി​ന്‍റെ കാര്യത്തിൽ മരണകാരണങ്ങൾ പലതാവാം. അതിൽ ഏറ്റവും സാധ്യതയുള്ളത് തലച്ചോറിനെ ബാധിക്കുകയും അതി​ന്‍റെ ഭാഗമായി തലച്ചോറിൽ നീർക്കെട്ട് കൂടുകയും മരണം സംഭവിക്കുകയും ചെയ്യുക എന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story