Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:12 AM IST Updated On
date_range 2 Aug 2022 1:12 AM ISTവിമോചന സമരത്തിന് കാരണം കമ്യൂണിസ്റ്റ് പാർട്ടിയിലെ ആഭ്യന്തര വൈരുധ്യങ്ങൾ -ബാലചന്ദ്രൻ വടക്കേടത്ത്
text_fieldsbookmark_border
മാള: വിമോചന സമരത്തിന് കാരണം കമ്യൂണിസ്റ്റ് പാർട്ടിയിലെ ആഭ്യന്തര വൈരുധ്യങ്ങളാണെന്ന് നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാറിനെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടതിന്‍റെ 63ാം വാർഷിക ദിനത്തിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക വായനാമൂല സംഘടിപ്പിച്ച പുസ്തക ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമോചനസമരം കോൺഗ്രസിന്‍റെയോ ക്രൈസ്തവ സഭകളുടെയോ എൻ.എസ്.എസിന്‍റെയോ സൃഷ്ടിയല്ല. അതിന് ഇടയാക്കിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തര വൈരുധ്യങ്ങളാണ് പാർട്ടിയിൽ പിളർപ്പിന് ഇടയാക്കിയത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഘടന ജനാധിപത്യത്തെ ഉൾക്കൊള്ളാൻ അപര്യാപ്തമായിരുന്നു. അതാണ് സെൽ ഭരണത്തിന് വഴിവച്ചത്. ഭൂപരിഷ്കരണം ദശകങ്ങൾക്കു മുമ്പു തന്നെ കോൺഗ്രസ് അംഗീകരിച്ചിട്ടുള്ളതും ആവശ്യപ്പെട്ടതുമാണ്. വിദ്യാഭ്യാസ ബില്ലിലെ പരിഷ്കാരങ്ങൾ തിരുക്കൊച്ചിയിൽ പനമ്പിള്ളിയുടെ കാലത്ത് നടപ്പാക്കിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അമ്പതുകളിൽ ലോകത്ത് പലയിടത്തും രൂപം കൊണ്ട ഇടതുപക്ഷ സർക്കാറുകളെ അമേരിക്ക സി.ഐ.എ വഴി അട്ടിമറിച്ചിട്ടുണ്ടെന്നും അതിന്‍റെ ഭാഗമായാണ് അമേരിക്കൻ പണമുപയോഗിച്ച് ഇവിടെ വിമോചന സമരം ആസൂത്രണം ചെയ്യപ്പെട്ടതെന്നും തുടർന്ന് സംസാരിച്ച പു.ക.സ ജില്ല കമ്മിറ്റി അംഗം ടി.എ. ഇക്ബാൽ അഭിപ്രായപ്പെട്ടു. എല്ലാ ജാതി-മത ശക്തികളും ഏകോപിച്ച് കമ്യൂണിസ്റ്റ് വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാണ് '57ലെ കമ്യൂണിസ്റ്റ് സർക്കാറിനെ അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. കുസുമം ജോസഫ് മോഡറേറ്ററായി. കെ.എസ്. അശോകൻ, വി.ആർ. മനുപ്രസാദ്, വടക്കേടത്ത് പത്മനാഭൻ, പി.കെ. കിട്ടൻ, കടലായിൽ ശ്രീധരൻ, പി.ടി. വിത്സൻ, അനീഷ് ഹാറൂൺ റഷീദ്, എം.എ. ബാബു, പി.ടി. സ്വരാജ്, സുജൻ പൂപ്പത്തി, റാഫി കല്ലേറ്റുംകര എന്നിവർ സംസാരിച്ചു. ----------- TCM Pustaka charcha കുഴിക്കാട്ടുശ്ശേരിയിൽ ഗ്രാമിക വായനാമൂല സംഘടിപ്പിച്ച പുസ്തക ചർച്ച ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
