Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡിൽ വാഴ നട്ട്...

റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം

text_fields
bookmark_border
റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം
cancel
ചാലക്കുടി: റോഡിന്‍റെ ശോച്യാവസ്ഥക്കെതിരെ നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു. ചാലക്കുടി നഗരസഭയിലെ അഞ്ചാം വാർഡിൽ പനമ്പിള്ളി കോളജിന് പിറകിൽ പുലരി നഗർ റോഡിൽ അപകടകരമായ കുഴികളിലെ വെള്ളക്കെട്ടുകളിലാണ്​ വാഴ നട്ടത്​. ദീർഘകാലമായി റോഡ്​ ശോച്യാവസ്ഥയിലാണെന്ന്​ നാട്ടുകാർ പരാതിപ്പെട്ടു. സ്കൂൾ കുട്ടികൾ മുതൽ ഇരുചക്രവാഹനം ഉപയോഗിക്കുന്നവർക്കുവരെ കുഴികളിൽ വീണ് പരിക്ക് പറ്റിയിട്ടുണ്ട്. വാർഡ് കൗൺസിലറോടും നഗരസഭ ചെയർമാനോടും പലതവണ പറഞ്ഞിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ്​ കുട്ടികളും വയോധികരുമടക്കം പ്രതിഷേധത്തിന് ഇറങ്ങിയത്‌. നിഖിൽ പോൾ വെളിയത്ത്, പ്രിൻസി ബിജു, അശ്വതി അശോകൻ, വിലാസിനി, സാംസൺ എന്നിവർ നേതൃത്വം നൽകി. TC MChdy - 2 റോഡിന്‍റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ പുലരിനഗർ റോഡിൽ വാഴ നട്ടപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story