Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി അറസ്റ്റ്​

text_fields
bookmark_border
കാപ്പ ചുമത്തി അറസ്റ്റ്​
cancel
കൊടകര: കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. പുലിപ്പാറക്കുന്ന് സ്വദേശി തിരുനേല്‍വേലിക്കാരന്‍ ഷെബീക്കിനെയാണ് (37) കൊടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലനും സംഘവും മലമ്പുഴയിലെ പാലക്കാട് ജില്ല ജയിലില്‍ അറസ്റ്റ് ചെയ്തത്. പാലക്കാട് കസബ സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന ഹൈവേ കവര്‍ച്ചയില്‍ ഉള്‍പ്പെട്ട ഇയാള്‍ ജാമ്യത്തിലിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ജില്ല മജിസ്‌ട്രേറ്റ്​കൂടിയായ കലക്ടര്‍ ഹരിത വി. കുമാറാണ് കാപ്പ നിയമപ്രകാരം നടപടിയെടുത്തത്. ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയലിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊടകര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാപ്പ ചുമത്തപ്പെട്ടവരുടെ എണ്ണം നാലായി. TCM KDA 8 kappa arest ഷെബീക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story