Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:39 AM IST Updated On
date_range 2 Aug 2022 12:39 AM IST'മുനിപ്പാറയിൽ പുഴയോരം കൈയേറുന്നതിനെതിരെ നടപടി വേണം'
text_fieldsbookmark_border
ചാലക്കുടി: പരിയാരം പഞ്ചായത്തിൽ മുനിപ്പാറയിൽ ചാലക്കുടിപ്പുഴയുടെ തീരം സ്വകാര്യവ്യക്തി മണ്ണിട്ടുമൂടി നിരപ്പാക്കി. യന്ത്രം ഉപയോഗിച്ച് പുഴയിൽനിന്ന് മണ്ണ് കോരിയെടുത്താണ് ഇയാൾ സ്ഥലം നികത്തി നിരപ്പാക്കുന്നത്. സ്വകാര്യവ്യക്തിയുടെ പട്ടയഭൂമിയോട് ചേർന്നുള്ള തീരഭാഗമാണ് ഇപ്രകാരം നികത്തുന്നത്. ഈ ഭാഗം കെട്ടി സംരക്ഷണഭിത്തിയുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് ഇയാൾ പരിസരവാസികളോട് പറയുന്ന വിശദീകരണം. ശനിയാഴ്ച ഒറ്റ ദിവസംകൊണ്ടാണ് ഇയാൾ യന്ത്രങ്ങൾ വെച്ച് പണി തീർത്തത്. അനധികൃത നിർമാണപ്രവർത്തനങ്ങളും പുഴത്തീര കൈയേറ്റങ്ങൾക്കുമെതിരെ നടപടിയെടുക്കണമെന്ന് സി.പി.ഐ പരിയാരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ പരിയാരം ലോക്കൽ കമ്മിറ്റി വില്ലേജ് ഓഫിസർക്ക് പരാതി നൽകി. പരിയാരം മേഖലയിൽ ചാലക്കുടിപ്പുഴയോരം സ്ഥാപനങ്ങളും വ്യക്തികളും കൈയേറുന്നത് വ്യാപകമാവുകയാണ്. TC MChdy - 5 സ്വകാര്യവ്യക്തി കൈയേറിയ പുഴയുടെ ഭാഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
