Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:50 AM IST Updated On
date_range 27 Jun 2022 5:50 AM ISTതുള്ളൽ ആർട്ടിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം
text_fieldsbookmark_border
ചെറുതുരുത്തി: അഖില കൈരളി തുള്ളൽ ആർട്ടിസ്റ്റ് അസോസിയേഷൻ (എ.കെ.ടി.എ.എ) മൂന്നാം സംസ്ഥാന സമ്മേളനം ചെറുതുരുത്തിയിൽ നടന്നു. രാമചന്ദ്ര പുലവർ ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷൈഖ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അമ്പലപ്പുഴ സുരേഷ് വർമ റിപ്പോർട്ട് അവതരിപ്പിച്ചു. ചലച്ചിത്ര നടൻ ശിവജി ഗുരുവായൂർ വിശിഷ്ടാതിഥിയായി. ലക്കിടി കുഞ്ചൻ സ്മാരകം സെക്രട്ടറി എൻ.കെ. ചന്ദ്രൻ കുട്ടി, കലാമണ്ഡലം ഭരണസമിതി അംഗം പ്രഭാകരൻ, ക്ഷേത്ര കല സംസ്കാരിക സമിതി അംഗം കെ.പി. മണികണ്ഠൻ, കലാമണ്ഡലം രാജീവ്, കലാമണ്ഡലം വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആർദ്ര ശ്രീനിവാസ് അവതരിപ്പിച്ച ഓട്ടൻതുള്ളലും ലക്ഷ്മി സുരേഷ് അവതരിപ്പിച്ച ശീതങ്കൻ തുള്ളലും നടന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി അമ്പലപ്പുഴ സുരേഷ് വർമ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് മണലൂർ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കലാമണ്ഡലം ശ്രീജ വിശ്വം (പ്രസി), മരുത്തൊർവട്ടം കണ്ണൻ (സെക്ര), കലാമണ്ഡലം ആർ. നന്ദകുമാർ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ചിത്രം:TCTC Ty 1: അഖില കൈരളി തുള്ളൽ ആർട്ടിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പത്മശ്രീ രാമചന്ദ്ര പുലവർ ഉദ്ഘാടനം ചെയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story