Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:38 AM IST Updated On
date_range 26 Jun 2022 5:38 AM ISTആനാപ്പുഴ- കൃഷ്ണൻകോട്ട പാലത്തിൽ എൽ.ഇ.ഡി ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി
text_fieldsbookmark_border
മേത്തല: ആനാപ്പുഴ -കൃഷ്ണൻകോട്ട പാലത്തിൽ സ്ഥാപിച്ച എൽ.ഇ.ഡികളുടെ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൻ എം.യു. ഷിനിജ അധ്യക്ഷത വഹിച്ചു. പ്രദേശത്തുള്ളവരും മറ്റനേകം ആളുകളും പ്രഭാതസവാരിക്കുൾപ്പെടെ ഉപയോഗപ്പെടുത്തുന്നതും ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്നതുമായ കൃഷ്ണൻകോട്ട പാലത്തിൽ പഴയ ട്യൂബ് ലൈറ്റുകളായ വഴിവിളക്കുകൾ മാറ്റി നൂതനമായ എൽ.ഇ.ഡി സ്ഥാപിച്ച് പ്രകാശപൂരിതമാക്കുന്നതിന് വലിയ പരിശ്രമമാണ് നഗരസഭ നടത്തിയത്. എൽസി പോൾ, നഗരസഭ കൗൺസിലർമാരായ രവീന്ദ്രൻ നടുമുറി, ബീന ശിവദാസ്, കരാറുകാരായ സോളമൻ, ബിലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ സ്വാഗതവും വാർഡ് കൗൺസിലർ അഡ്വ. വി.എസ്. ദിനൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
