Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുതിർന്ന കാഥികർക്ക്​ ...

മുതിർന്ന കാഥികർക്ക്​ സംഗീത നാടക അക്കാദമി സഹായധനം

text_fields
bookmark_border
-ജാലകം- തൃശൂർ: കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ കേരള സംഗീത നാടക അക്കാദമി 30 സീനിയര്‍ കാഥികര്‍ക്ക് 12 ലക്ഷം രൂപ സഹായധനം നല്‍കും. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്ക്​ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും വയസ്സ്​ തെളിയിക്കുന്ന രേഖയും കുറഞ്ഞത് 15 മിനിറ്റ്​ ദൈര്‍ഘ്യമുള്ള കഥാപ്രസംഗ അവതരണ വിഡിയോയും ഹാജരാക്കണം. സീഡിയിലോ പെന്‍ഡ്രൈവിലോ സേവ് ചെയ്ത അവതരണ വിഡിയോയും അനുബന്ധ വിവരങ്ങളും തപാല്‍ മുഖേനയോ നേരിട്ടോ ജൂലൈ 25ന് വൈകീട്ട് അഞ്ചിനകം അക്കാദമി ഓഫിസില്‍ ലഭിക്കണം. ഫോണ്‍ നമ്പറും തപാല്‍ വിലാസവും പൂര്‍ണമായ രേഖകളുമുള്ള അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. അക്കാദമിയില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ തിരിച്ച്​ നൽകില്ല. അപേക്ഷാഫോറം അക്കാദമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ ലഭ്യമാണ്. 40,000 രൂപ വീതമാണ്​ സഹായധനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ കഥാപ്രസംഗ മഹോത്സവവും നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story