Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:39 AM IST Updated On
date_range 25 Jun 2022 5:39 AM ISTചികിത്സാ ചെലവ് നൽകാൻ ഇ.എസ്.ഐ കോടതി ഉത്തരവ്
text_fieldsbookmark_border
ചികിത്സ ചെലവ് നൽകാൻ ഇ.എസ്.ഐ കോടതി ഉത്തരവ് തൃശൂർ: കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ചെലവ് നിഷേധിച്ചതിനെതിരെ നൽകിയ പരാതിയിൽ തൊഴിലാളിക്ക് ഇ.എസ്.ഐ കോടതിയിൽനിന്ന് അനുകൂല ഉത്തരവ്. ഇ.എസ്.ഐ പദ്ധതിയിൽ അംഗമായ വെണ്ടോർ 'മഡോണ ടൈൽസ്' തൊഴിലാളി പുതുക്കാട് കാഞ്ഞൂർ റോസിക്ക് തുക നിഷേധിച്ചതിന് ഇ.എസ്.ഐ കോർപറേഷൻ, അമല ആശുപത്രി, ഇൻഷുറൻസ് മെഡിക്കൽ സർവിസസ് ഡയറക്ടർ എന്നിവരെ എതിർകക്ഷികളാക്കി ഐ.എൻ.ടി.യു.സി പ്രവർത്തകനായ ജോസ് ചാലിശ്ശേരി ഫയൽ ചെയ്ത പരാതിയിലാണ് ഉത്തരവ്. ഇൻഷുറൻസ് തുക ലഭിക്കാനുള്ള പെറ്റീഷൻ നടപടികൾക്കിടെ തുക ഭാഗികമായി നൽകി തെറ്റായ വാദങ്ങൾ ഉന്നയിച്ച് ഇ.എസ്.ഐ അധികാരികളും അമല ആശുപത്രിയും 2015 മുതൽ കേസ് മുന്നോട്ട് കൊണ്ടുപോകുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ശസ്ത്രക്രിയക്ക് മുൻകൂർ അനുമതിയില്ലെന്നും അവർ വാദിച്ചു. ചികിത്സ ചെലവ് കുറക്കാനാവില്ലെന്ന് മുൻ വിധികൾ ഉദ്ധരിച്ച് വ്യക്തമാക്കിയ കോടതി ചെലവ് പൂർണമായും ഏഴുശതമാനം പലിശയും 15,000 രൂപ കോടതി ചെലവും സഹിതം നൽകാൻ ഉത്തരവിട്ടു. മൂന്ന് എതിർകക്ഷികളും കോടതി ചെലവ് തുല്യമായി വഹിക്കണം. ഒരുമാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും ഇ.എസ്.ഐ കോടതി ജഡ്ജി ആർ. ശ്രീവത്സൻ ഉത്തരവിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story