Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:32 AM IST Updated On
date_range 25 Jun 2022 5:32 AM ISTസംസ്ഥാന റവന്യൂ കലോത്സവം തുടങ്ങി; കേരളത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ കൈകടത്തൽ അനുവദിക്കില്ല -മുഖ്യമന്ത്രി
text_fieldsbookmark_border
തൃശൂർ: അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ ഒരുതരത്തിലുള്ള കൈകടത്തലും കേരളത്തിൽ അനുവദിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള റവന്യൂ കലോത്സവം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക പ്രവർത്തകർക്ക് മാത്രമല്ല, വസ്തുതപരമായി തങ്ങളുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പറയാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉണ്ട്. അത് സംരക്ഷിക്കപ്പെടും. നവകേരള നിർമിതിയിൽ സാംസ്‌കാരിക മുന്നേറ്റത്തിനും സവിശേഷ പ്രധാന്യമുണ്ട്. കല, സമൂഹത്തിന്റെ കണ്ണാടിയാണ്. സാംസ്‌കാരിക മേഖലയുടെ പ്രധാന്യം മനസ്സിലാക്കി വലിയതോതിലുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ചരിത്രത്തെ അറിഞ്ഞുകൊണ്ട് നാടിനെ പുരോഗമനമായി മുന്നോട്ടുനയിക്കാനുള്ള ഇടപെടലുകളാണ് കലോത്സവങ്ങളിൽനിന്ന് ഉണ്ടാവേണ്ടത്. കാര്യക്ഷമമവും സുതാര്യവുമായ സിവിൽ സർവിസാണ് സർക്കാറിന്‍റെ ലക്ഷ്യം. അതിനായി സർവിസ് മേഖലയെ ആകെ നവീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഇടതു എം.എൽ.എമാർക്ക് പുറമെ സാംസ്കാരിക മേഖലയിലെ പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ഗോപി, സംവിധായകൻ സത്യൻ അന്തിക്കാട്, ബി.കെ. ഹരിനാരായണൻ, അനൂപ് ശങ്കർ, ടി.ജി. രവി, ഹരിശ്രീ അശോകൻ, ഐ.എം. വിജയൻ തുടങ്ങിയവർ പങ്കെടുത്തു. കലക്ടർ ഹരിത വി. കുമാർ സ്വാഗതം പറഞ്ഞു. jn fri 08 സംസ്ഥാന റവന്യൂ കലോത്സവം തൃശൂർ തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു -ജോൺസൻ വി. ചിറയത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story