Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാചക വാതക ചോർച്ച...

പാചക വാതക ചോർച്ച നന്നാക്കുന്നതിനിടെ തീ പടർന്ന് ആറുപേർക്ക്​ പൊള്ളലേറ്റു

text_fields
bookmark_border
വാടാനപ്പള്ളി: ബീച്ച് ചാപ്പക്കടവിൽ പാചക വാതക സിലിണ്ടറിലെ ചോർന്ന നന്നാക്കുന്നതിനിടെ തീപടർന്ന്​ ആറുപേർക്ക്​ പൊള്ളലേറ്റു. വാടാനപ്പള്ളി ബീച്ചിൽ തറയിൽ മഹേഷ് (17), തറയിൽ മനീഷ് (25), തറയിൽ ശ്രീലത (48), തറയിൽ വള്ളിയമ്മ, പള്ളിതൊട്ടുങ്ങൽ റഹ്​മത്തലി (47) എന്നിവരടക്കം ആറുപേർക്കാണ് പരിക്കേറ്റത്. ഇതിൽ അഞ്ചുപേരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. ശ്രീലതയുടെ വീട്ടിലെ പാചക വാതക സിലിണ്ടറിനാണ് ചോർച്ചയുണ്ടായത്. വിവരം അറിയിച്ചതോടെ റഹ്​മത്തലി നന്നാക്കാൻ വീട്ടിലെത്തി. ഇതിനിടയിലാണ്​ ഉരസലിൽ തീ പടർന്നത്. ആളി കത്തിയതോടെ സമീപത്തുനിന്നിരുന്ന ആറുപേർക്കും പൊള്ളലേൽക്കുകയായിരുന്നു. കൈക്കും വയറ്റത്തുമാണ് പൊള്ളലേറ്റത്. റഹ്​മത്തലിക്കാണ് കൂടുതൽ പൊള്ളൽ. ഇയാൾ സിലിണ്ടർ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. വിവരം അറിയിച്ചതോടെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ പാഞ്ഞെത്തിയാണ് പൊള്ളലേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. തീ കെടുത്തിയതിനാൽ പൊട്ടിത്തെറിയും ദുരന്തവും ഒഴിവായി. TCR VTPLY 5
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story