Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കോളർഷിപ്പിന് അപേക്ഷ...

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ബഹദൂർ മെമ്മോറിയൽ ചാരിറ്റീസിൽ 2022 -23 വിദ്യാഭ്യാസ വർഷ . പ്ലസ്​ വൺ, ഡിഗ്രി, പോളി ഡിപ്ലോമ, ബി.ടെക്, മെഡിസിൻ കോഴ്സുകളിലേക്ക് മിടുക്കരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ വിദ്യാർഥികളിൽനിന്നാണ്​ അപേക്ഷ ക്ഷണിച്ചത്​. പൂരിപ്പിച്ച അപേക്ഷകൾ പ്ലസ്​ വണുകാർ ജൂൺ 25ന് മുമ്പായും മറ്റുള്ളവർ 30ന് മുമ്പായും ഓഫിസിൽ നൽകണം. ഒരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവരുടെ കോഴ്സ് പൂർത്തിയാകുന്നതു വരെ എല്ലാ വർഷവും സ്കോളർഷിപ് നൽകും. തുടർന്ന് പഠിക്കുന്ന കുട്ടികൾ അവരുടെ സ്ഥാപനത്തിൽ നിന്ന് ഉയർന്ന ക്ലാസിലേക്ക് പ്രവേശനം ഉണ്ടെന്നുള്ള വിവരം രേഖാമൂലം അറിയിച്ചാൽ പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല. എല്ലാ വിഷയങ്ങൾക്കും എ പ്ലസ്​ കിട്ടിയവർ മാത്രം അപേക്ഷിച്ചാൽ മതി. അപേക്ഷഫോറം സൗജന്യമായി ലഭിക്കാൻ നാലു മുതൽ ആറുവരെ സമയത്ത് കോതപറമ്പിലുളള ട്രസ്റ്റ് ചാരിറ്റി ഓഫിസുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story