Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവലതുപക്ഷ ശക്തികളുടെ...

വലതുപക്ഷ ശക്തികളുടെ വാട്ടര്‍ലൂ ആകണം കേരളം -പ്രഫ. കെ. സച്ചിദാനന്ദന്‍

text_fields
bookmark_border
തൃശൂർ: വലതുപക്ഷത്തിന്റെ വർധിച്ചുവരുന്ന ശക്തിയും ഇന്ത്യ എന്ന ആശയത്തെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ഇന്ന് നാം നേരിടുന്ന വലിയ പരീക്ഷണമെന്ന് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ പ്രഫ. കെ. സച്ചിദാനന്ദന്‍. സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെന്ന ആശയത്തെയും അത് പ്രതിനിധാനം ചെയ്യുന്ന ബഹുസ്വരതയെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുടെ പരീക്ഷണശാലയായി മാറാന്‍ കേരളത്തെ അനുവദിച്ചുകൂട. ഇത്തരം വലതുപക്ഷ ശക്തികളുടെ വാട്ടര്‍ലൂ ആയി കേരളത്തെ മാറ്റാനുള്ള പ്രതിരോധത്തിന്റെ ബദല്‍ മാതൃക കേരളം മുന്നോട്ടുവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണയന്ത്രത്തിന്റെ കേവല ചക്രങ്ങളല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥർ. അവരും സാഹിത്യ, സംഗീത, കലാ വാസനയുള്ള മനുഷ്യരാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കലാവാസന പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുക എന്നത് ജനാധിപത്യ ഭരണകൂടത്തിന്റെ ചുമതലയാണ്. ആ ബോധ്യമുള്ള സര്‍ക്കാറാണ് ഇന്ന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റവന്യൂ മന്ത്രി കെ. രാജന്‍, ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍, ഡോ. ഖദീജ മുംതാസ്, ആലങ്കോട് ലീലാകൃഷ്ണന്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, ഡെപൂട്ടി കലക്ടര്‍ സി. കബനി, എ.എച്ച്. സിറാജുദ്ദീന്‍, ഇ.എം. സതീശന്‍ തുടങ്ങിയര്‍ പങ്കെടുത്തു. ജോൺസൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story