Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:42 AM IST Updated On
date_range 24 Jun 2022 5:42 AM ISTചേംബര്‍ ഓഫ് കോമേഴ്‌സ് ദിനാഘോഷം
text_fieldsbookmark_border
തൃശൂര്‍: ചേംബര്‍ ഓഫ് കോമേഴ്‌സ് ദിനാഘോഷവും വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള പുരസ്കാര ദാനവും ജൂൺ 26ന് വൈകീട്ട് ആറിന് തൃശൂര്‍ കാല്‍ഡിയന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് പി.കെ.എ ജലീല്‍ അധ്യക്ഷത വഹിക്കും. ടി.എന്‍. പ്രതാപന്‍ എം.പി, പി. ബാലചന്ദ്രന്‍ എം.എല്‍.എ, കലക്ടര്‍ ഹരിത വി. കുമാര്‍ എന്നിവർ സംസാരിക്കും. വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രതിഭകളെ പുരസ്കാരം നല്‍കി ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ പി.കെ.എ ജലീല്‍, ആന്‍ഡ്രൂസ് മഞ്ഞില, ഇ.ബി. ബിപിന്‍, ജോസ് കവലക്കാട്ട്, ടോജോ മാത്യു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story