Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്​.കെ അനുസ്മരണ...

കെ.എസ്​.കെ അനുസ്മരണ സമ്മേളനം

text_fields
bookmark_border
തൃശൂർ: ജീവിച്ച കാലഘട്ടത്തിലെ സംഘർഷങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ് കെ.എസ്​.കെ തളിക്കുളത്തിന്​ മികച്ച സാഹിത്യം രചിക്കാനായതെന്ന്​ എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ. ആഘോഷിക്കപ്പെടുന്നവരെ മാത്രമല്ല കെ.എസ്.കെയെപ്പോലെയുള്ള എഴുത്തുകാരെയും സ്മരിക്കാൻ സാഹിത്യ അക്കാദമിക്ക് ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.ഡി. രാമകൃഷ്ണൻ. പി.എൻ. ഗോപീകൃഷ്ണൻ കെ.എസ്.കെ അനുസ്മരണ മുഖ്യപ്രഭാഷണം നടത്തി. ഐ. ഷൺമുഖദാസ് അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ കെ.എസ്.കെ തളിക്കുളം കാവ്യപുരസ്കാരം ഗുരുവായൂർ കൃഷ്ണൻ കുട്ടിക്ക് ടി.ഡി. രാമകൃഷ്ണൻ സമ്മാനിച്ചു. ഡോ. കെ.ആർ. ടോണി, വർഗീസ്​ ആന്‍റണി, സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. സ്നേഹ ലിജി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വി.ഡി. പ്രേംപ്രസാദ്, ഡോ. കെ.എസ്. കൃഷ്ണകുമാർ, അരവിന്ദൻ പണിക്കശ്ശേരി, മോചിത മോഹനൻ, രാധിക സനോജ് എന്നിവർ കെ.എസ്.കെ കൃതികളുടെ ആസ്വാദനം നടത്തി. കെ.എസ്.കെയുടെ 'കവിയോട്' കവിത ചന്ദ്രമതി ആലപിച്ചു. ഡോ. സി. മഞ്ജു അവതരണം നടത്തി. കെ.എസ്.കെ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഐ.ഡി. രഞ്ജിത്ത്​ സ്വാഗതവും രഞ്ജിത്ത് പരമേശ്വരൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story