Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:39 AM IST Updated On
date_range 24 Jun 2022 5:39 AM ISTഎച്ച് ആൻഡ് സി മെഗാ പുസ്തകമേള ഇന്ന് തുടങ്ങും
text_fieldsbookmark_border
തൃശൂർ: പ്രമുഖ പ്രസാധകരായ എച്ച് ആൻഡ് സി ബുക്സിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച മെഗാ ബുക്ക് ഫെയർ വെള്ളിയാഴ്ച തൃശൂരിൽ തുടങ്ങും. പാറമേക്കാവ് അഗ്രശാല ഹാളിലാണ് പുസ്തകമേള. വൈകീട്ട് മൂന്നിന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. തുടർന്ന് വി.ജി. നകുലിന്‍റെ 'നോവൽ മാഫിയ' പുസ്തകത്തിന്റെ പ്രകാശനം നടക്കും. ജി.ആർ. ഇന്ദുഗോപൻ, അൻവർ അബ്ദുല്ല, സ്മിത ഗിരീഷ് തുടങ്ങിയവർ പങ്കെടുക്കും. ഇരുന്നൂറോളം പ്രസാധകരുടെ രണ്ടുലക്ഷത്തിലേറെ പുസ്തകങ്ങൾ അണിനിരക്കുന്ന മേളയിൽ ദേശീയ-അന്തർദേശീയ പ്രസാധകരുടെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി പുസ്തകങ്ങൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം. സാഹിത്യഗ്രന്ഥങ്ങൾ മുതൽ പഠനഗ്രന്ഥങ്ങൾ വരെയും റഫറൻസ് പുസ്തകങ്ങൾ മുതൽ ചിത്ര കഥാപുസ്തകങ്ങൾ വരെയും മേളയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലൈബ്രറികൾക്കും വിദ്യാലയങ്ങൾക്കും പ്രത്യേക ഇളവ് ലഭിക്കും. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെയാണ് പ്രവേശനം. ജൂലൈ ഒമ്പതിന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story