Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:39 AM IST Updated On
date_range 24 Jun 2022 5:39 AM IST'രാജ്യത്ത് വിദ്വേഷവും വിഭജനവും അതിഭീതിതമായ നിലയിൽ വളരുന്നു'
text_fieldsbookmark_border
കൊടുങ്ങല്ലൂർ: രാജ്യത്ത് വിദ്വേഷവും വിഭജനവും അതിഭീതിതമായ നിലയിൽ വളരുകയാണെന്ന് സാംസ്കാരിക പ്രവർത്തകനും സംസ്ഥാന സാംസ്കാരിക ഉന്നതാധികാര സമിതി കൺവീനറുമായ ഡോ. പ്രഭാകരൻ പഴശ്ശി. 'വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ സാംസ്കാരിക കേരളം' വിഷയത്തിൽ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലതല ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുരാഷ്ട്ര രൂപവത്കരണമാണ് മോദി ഭരണകൂടത്തിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് സമൂഹത്തിൽ വിദ്വേഷവും വിഭജനവും തീവ്രമാക്കുന്നതെന്നും ഡോ. പ്രഭാകരൻ പഴശ്ശി പറഞ്ഞു. ജില്ല പ്രസിഡന്റ് അഡ്വ. വി.ഡി. പ്രേംപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഡോ. എം.എൻ. വിനയകുമാർ ആമുഖഭാഷണം നടത്തി. 'നവോത്ഥാനവും സമകാലിക കേരളീയ മനസ്സിന്റെ അകവും പുറവും' വിഷയം ഡോ. സി.എഫ്. ജോൺ ജോഫി അവതരിപ്പിച്ചു. സുരേഷ് പുതുകുളങ്ങര സംസാരിച്ചു. 'വലതുപക്ഷവത്കരണവും സ്ത്രീ സമൂഹവും' വിഷയം കെ. രമ അവതരിപ്പിച്ചു. കപിൽരാജ്, നാരായണൻ കോലഴി എന്നിവർ സംസാരിച്ചു. 'സർഗാത്മകതയും ജനാധിപത്യവും' വിഷയം അരവിന്ദൻ പണിക്കശ്ശേരി അവതരിപ്പിച്ചു. രാജൻ നെല്ലായി, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു. 'വർഗീയത-ചരിത്രവും വർത്തമാനവും' വിഷയം ഇഖ്ബാൽ കൊടുങ്ങല്ലൂർ അവതരിപ്പിച്ചു. ടി.ആർ. പ്രകാശൻ, ടി.കെ. ജലീൽ എന്നിവർ സംസാരിച്ചു. സി.എ. നസീർ സ്വാഗതവും വി.ബി. വിബിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
