Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:36 AM IST Updated On
date_range 24 Jun 2022 5:36 AM ISTഅഗ്നിപഥ് പ്രചാരണ നിർദേശം: കാർഷിക സർവകലാശാലയിൽ പ്രതിഷേധ കൂട്ടായ്മ
text_fieldsbookmark_border
മണ്ണുത്തി: അഗ്നിപഥ് പ്രചാരണ നിർദേത്തെ അപലപിച്ചുകൊണ്ട് കാർഷിക സർവകലാശാലയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. രാജ്യമാകെ വൻ പ്രതിഷേധമുയരുമ്പോൾ യുവജനരോഷം ലഘൂകരിക്കാൻ എല്ലാ സർവകലാശാലകളുടെയും വെബ്സൈറ്റിൽ നയത്തിനെ പിന്തുണച്ചും മഹത്വവത്കരിച്ചും പോസ്റ്റുകൾ പ്രദർശിപ്പിക്കണമെന്നുമുള്ള യു.ജി.സി നിർദേശം അപലപനീയമെന്നും പൗരന്റെ അടിസ്ഥാന സ്വാതന്ത്ര്യത്തിനോടും സർവകലാശാലകളുടെ സ്വയംഭരണാവകാശത്തോടുള്ള വെല്ലുവിളിയാണെന്നും കോൺഫെഡറേഷൻ ഓഫ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് അറിയിച്ചു. നിർദേശം അടിയന്തരമായി പിൻവലിക്കാൻ കോൺഫെഡറേഷൻ ആവശ്യപ്പെട്ടു. കാർഷിക സർവകലാശാലയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നി ഉദ്ഘാടനം ചെയ്തു. പ്രവേശന പരീക്ഷക്കുള്ള ക്രാഷ് കോഴ്സുപോലെ സൈനികർക്ക് പരിശീലനം നൽകി സായുധസേനയുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താമെന്ന കാഴ്ചപ്പാട് രാജ്യസുരക്ഷയ്ക്ക് അപകടകരമായ ഭീഷണിയാണ് ഉയർത്തുകയെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അടുത്ത ഒന്നരവർഷം കൊണ്ട് പത്തുലക്ഷം സർക്കാർ ജോലി വാഗ്ദാനം ചെയ്യുന്ന തട്ടിപ്പാണ് അഗ്നിപഥ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേഷ് കുമാർ, കോൺഫെഡറേഷൻ വൈസ് പ്രസിഡന്‍റ് സി. സുജാത എന്നിവർ സംസാരിച്ചു. photo tr kau
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story