Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിയമം ലംഘിച്ച്​...

നിയമം ലംഘിച്ച്​ കോൺഗ്രസ്​ ഓഫിസ്​ നിർമാണം; പൊളിക്കാൻ വീണ്ടും നോട്ടീസ്

text_fields
bookmark_border
ചാലക്കുടി: മേലൂരിൽ നിയമം ലംഘിച്ച്​ കോൺഗ്രസ്​ പാർട്ടി നിർമിക്കുന്ന ഓഫിസ് കെട്ടിടം പൊളിക്കാൻ പഞ്ചായത്ത് സെക്രട്ടറി വീണ്ടും നോട്ടീസ് നൽകി. അനധികൃത നിർമാണം 15 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്​. മേലൂർ പള്ളിനട സെന്‍ററിലാണ്​ കെട്ടിടനിർമാണം. പഞ്ചായത്ത് രാജ് ചട്ടങ്ങൾ മറികടന്നാണ്​ കെട്ടിടം നിർമിക്കുന്നതെന്ന്​ പരാതി ഉയർന്നിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകുകയും പൊലീസ്​ നിർമാണം നിർത്തിവെപ്പിക്കുകയും ചെയ്തു. എന്നാൽ, അതേസ്ഥലത്ത് വീണ്ടും നിർമാണം ആരംഭിക്കുകയായിരുന്നു. ഇതിനെതി​രെ പ്രദേശത്ത്​ പ്രതിഷേധം ഉയർന്നിട്ടുണ്ട്​. പഞ്ചായത്ത് സെക്രട്ടറി കൊരട്ടി പൊലീസിൽ വീണ്ടും പരാതി നൽകി​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story