Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:35 AM IST Updated On
date_range 23 Jun 2022 5:35 AM ISTഉദ്യാനമല്ലിത്, വിദ്യാലയം
text_fieldsbookmark_border
package കയ്പമംഗലം: കളികളുടെയും കൗതുകങ്ങളുടെയും വിസ്മയച്ചെപ്പ് തുറന്നുവെച്ച അനുഭവമാണ് പെരിഞ്ഞനം ഗവ. യു.പി സ്കൂളിൽ നവീകരിച്ച പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്ക് സമ്മാനിക്കുന്നത്. സമഗ്ര ശിക്ഷ അഭിയാന്‍റെ നേതൃത്വത്തിലാണ് കണ്ണഞ്ചിപ്പിക്കുന്ന നവീകരണം പൂർത്തിയാക്കിയത്. വ്യത്യസ്ത ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ ക്ലാസും കുട്ടികളുടെ പാർക്കും ഒരുക്കിയിരിക്കുന്നത്. പച്ചക്കറികളുടെ രൂപത്തിലാണ് പാർക്കിലെ ഓരോ ഇരിപ്പിടങ്ങളും. സ്ലൈഡറുകൾ, താമരക്കുളം, കടുവ, വഞ്ചി, പാറക്കെട്ടുകൾ, പാലം തുടങ്ങി വിവിധ രൂപങ്ങൾ ഇവിടെ ഇടം പിടിച്ചിരിക്കുന്നു. ഒരു വശത്ത് ട്രാഫിക് സിഗ്നലുകളോടു കൂടിയ ഹൈവേയുമുണ്ട്. ഗുഹയിലൂടെ നടക്കുന്ന പ്രതീതിയാണ് വരാന്തയിൽ. ഇതിലൂടെ വൻമരങ്ങൾ നിറഞ്ഞ കാടും കടന്നാണ് ക്ലാസുകളിലെത്തുക. സയൻസ്, ചിത്രകല, നാടകം തുടങ്ങി വ്യത്യസ്ത ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ക്ലാസുകൾ ഒരുക്കിയിട്ടുള്ളത്. സമഗ്ര ശിക്ഷ അഭിയാൻ കേരളത്തിന്‍റെ എസ്.എസ്.കെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ലഭിച്ച 10 ലക്ഷം വിനിയോഗിച്ചാണ് നവീകരണം നടത്തിയത്. എസ്.എസ്.കെ ഫണ്ട് കൂടാതെ പെരിഞ്ഞനം പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും തുടർ പ്രവർത്തനങ്ങൾക്കായി അനുവദിച്ചു. ശിൽപി കെ.എസ്. രാജു കോട്ടുവള്ളിയും സംഘവും ചേർന്നായിരുന്നു നിർമാണം. മാസങ്ങൾ കൊണ്ട് പൂർത്തീകരിക്കേണ്ട ജോലികൾ രാപ്പകൽ ചെലവഴിച്ച് അതിവേഗത്തിൽ നാലാഴ്ച കൊണ്ട് പൂർത്തീകരിച്ച് തൃശൂർ ജില്ലയിൽ സ്റ്റാർസ് പദ്ധതി ഉദ്ഘാടനം ചെയ്യുന്ന ആദ്യത്തെ വിദ്യാലയം എന്ന ബഹുമതിയും പെരിഞ്ഞനം ഗവ. യു.പി സ്കൂൾ കരസ്ഥമാക്കി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ പ്രീപ്രൈമറി ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിക്കും. ------------------- TCK KPM PERINJANAM SCHOOL പെരിഞ്ഞനം സ്കൂളിൽ പ്രീപ്രൈമറിക്കായി ഒരുക്കിയ വരാന്ത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
