Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്ലസ് ടു:...

പ്ലസ് ടു: ചെന്ത്രാപ്പിന്നി സ്കൂളിന് രണ്ടാം തവണയും നൂറുമേനി

text_fields
bookmark_border
പ്ലസ് ടു: ചെന്ത്രാപ്പിന്നി സ്കൂളിന് രണ്ടാം തവണയും നൂറു ശതമാനം കയ്പമംഗലം: പ്ലസ് ടു പരീക്ഷയിൽ തുടർച്ചയായി രണ്ടാം തവണയും നൂറു ശതമാനം വിജയം സ്വന്തമാക്കി ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ. എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി പരീക്ഷയെഴുതിയ 309 വിദ്യാർഥികളെയും വിജയിപ്പിച്ചാണ് നൂറു ശതമാനം ആവർത്തിച്ചത്​. എയ്ഡഡ് വിഭാഗത്തിൽ 26ഉം, അൺഎയ്ഡഡ് വിഭാഗത്തിൽ 28ഉം പേർ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടി. സ്കൂളിന് തിളക്കമാർന്ന വിജയം നേടിത്തന്ന വിദ്യാർഥികളേയും അധ്യാപകരേയും ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്‍റ്​ കമ്മിറ്റി നേതൃത്വത്തിൽ അനുമോദിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. മാനേജർ ഡോ. കെ.കെ. മോഹൻദാസ്, വാർഡ് അംഗം ഷൈലജ രവീന്ദ്രൻ, എയ്ഡഡ് വിഭാഗം പ്രിൻസിപ്പൽ വി.ബി. സജിത്ത്, മാനേജ്മെന്‍റ്​ കമ്മിറ്റി സെക്രട്ടറി രവീന്ദ്രൻ കോലാന്ത്ര, പ്രധാനാധ്യാപകൻ ടി.വി സജീവ്, അഡ്വ. വി.കെ ജ്യോതി പ്രകാശ്, എൽ.പി വിഭാഗം പ്രധാനാധ്യാപിക അർച്ചന, അഡ്മിനിസ്ട്രേറ്റർ കെ.എം അനിൽ, അൺ എയ്ഡഡ് വിഭാഗം പ്രിൻസിപ്പൽ എം.എസ് വിനോഷ്, സ്റ്റാഫ്​ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർഥികളുടെ ആഹ്ലാദ പ്രകടനവും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story