Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:38 AM IST Updated On
date_range 22 Jun 2022 5:38 AM ISTയോഗ പ്രദര്‍ശനമൊരുക്കി ആളൂര്‍ ആര്‍.എം.സ്കൂള്‍ വിദ്യാര്‍ഥികള്‍
text_fieldsbookmark_border
യോഗ പ്രദര്‍ശനമൊരുക്കി ആളൂര്‍ ആര്‍.എം സ്കൂള്‍ വിദ്യാര്‍ഥികള്‍ ആളൂര്‍: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ആളൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ യോഗ പ്രദര്‍ശനം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ സംഗമ മാധവ സംസ്‌കൃത ഛാത്ര സമിതിയുടെയും സ്പോർട്സ് ക്ലബിന്റെയും ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ജൂലിന്‍ ജോസഫ്, പി.ആര്‍. പ്രശാന്ത്, അരുണ്‍ അരവിന്ദാക്ഷന്‍, ജാക്‌സണ്‍ സി. വാഴപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദിവസങ്ങളിലായി നടത്തിയ ചിട്ടയായ പരിശീലനത്തിനു ശേഷമാണ് യോഗ ഫ്ലാഷ് മോബ് വിദ്യാർഥികള്‍ അവതരിപ്പിച്ചത്. കൊമ്പൊടിഞ്ഞാമാക്കല്‍ സെന്ററിലും വിവിധ വിദ്യാലങ്ങളിലും സംഗീതത്തിന്റെ അകമ്പടിയോടെ അവതരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊമ്പൊടിഞ്ഞാമാക്കല്‍ യൂനിറ്റ് പ്രസിഡന്റ് കെ.ജെ. ജോളി ഉദ്ഘാടനം ചെയ്തു. ക്യാപ്ഷന്‍ TCM KDA 2 aloor yoga pradarsanam: ആളൂര്‍ ആര്‍.എം സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ യോഗ പ്രദര്‍ശനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
