Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:38 AM IST Updated On
date_range 22 Jun 2022 5:38 AM ISTസ്റ്റാഫ് നഴ്‌സ് നിയമനം
text_fieldsbookmark_border
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്‍റെ 2022 -23 പദ്ധതി പ്രകാരം ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ഒരാളെ കരാര്‍ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. യോഗ്യത: പ്ലസ് ടു/ തത്തുല്യ പരീക്ഷയില്‍ (ശാസ്ത്രവിഷയം) വിജയം/ വി.എച്ച്.എസ്.ഇ (ശാസ്ത്രവിഷയം) വിജയം/ അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള വി.എച്ച്.എസ്.ഇ (ഡൊമസ്റ്റിക് നഴ്‌സിങ്)/ അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബി.എസ്സി നഴ്‌സിങ് ബിരുദം/ ഗവ. അംഗീകൃത സ്ഥാപനത്തില്‍നിന്ന് മൂന്നു വര്‍ഷത്തില്‍ കുറയാതെ കാലയളവുള്ള ജനറല്‍ നഴ്‌സിങ് ആൻഡ് മിഡ്വൈഫറി കോഴ്‌സിലെ വിജയം. കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രായപരിധി: 40 വയസ്സ്. പ്രതിമാസ ശമ്പളം 25,000 രൂപ. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. അപേക്ഷകള്‍ സൂപ്രണ്ട്, സാമൂഹികാരോഗ്യ കേന്ദ്രം, ആനന്ദപുരം 680305 വിലാസത്തില്‍ ജൂലൈ നാലിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 9946619942.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story