Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:40 AM IST Updated On
date_range 21 Jun 2022 5:40 AM ISTപി.എന്‍. പണിക്കരെ അനുസ്മരിച്ചു
text_fieldsbookmark_border
ഇഞ്ചക്കുണ്ട്: നാഡിപ്പാറ പിറവി കലാ സാംസ്കാരിക വേദി വായനപക്ഷാചരണവും പി.എന്‍. പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എന്‍.എസ്. വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. 'ഒറ്റമഴപെയ്ത്ത്' നോവൽ രചയിതാവ് ശ്യാമ പാര്‍വതി മുഖ്യാതിഥിയായി. ജില്ല, താലൂക്ക് തലങ്ങളില്‍ നടന്ന സര്‍ഗോത്സവത്തിലെ വിജയികളും ബാലവേദി അംഗങ്ങളുമായ അനാമിക കെ. ശശി, അനന്യാസ് ടൈറ്റന്‍, ടി.എ. ശ്രീഹരി, വായനശാലയിലെ മികച്ച വായനക്കാരി സി.ഒ. തങ്കമണി എന്നിവരെ അനുമോദിച്ചു. പഞ്ചായത്തംഗം എന്‍.പി. അഭിലാഷ്, മഞ്ജു സജി, ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍, വായനശാല സെക്രട്ടറി വി.എസ്. സുബീഷ്, ടി.എം. ശിഖാമണി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story