Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:40 AM IST Updated On
date_range 21 Jun 2022 5:40 AM ISTചെമ്മീൻ കെട്ടിൽനിന്ന് ലഭിച്ച കൂറ്റൻ മത്സ്യം കൗതുകമായി
text_fieldsbookmark_border
മാള: ചെമ്മീൻ വളർത്താൻ ഒരുക്കിയ ചാലിൽ കൂറ്റൻ മത്സ്യം വളർന്നത് കൗതുകമായി. മാള നെയ്തകുടി വടക്കേകാട്ടിൽ രാജേഷിന്റെ ചെമ്മീൻ കെട്ടിലാണ് 20 കിലോഗ്രാം ഭാരമുള്ള കടൽ വറ്റയെ ലഭിച്ചത്. തിങ്കളാഴ്ച പതിവുപോലെ ചാലിൽ കരയിലെത്തിയ നാട്ടുകാരാണ് വെള്ളത്തിൽ തിരയിളക്കം കണ്ടത്. രാജേഷ് എത്തിയ ശേഷം ചാലിൽ ഇറങ്ങി തിരയിളക്കമുണ്ടാക്കിയ മത്സ്യത്തെ വലയിലാക്കി. രണ്ട് പതിറ്റാണ്ടായി മത്സ്യ കൃഷി നടത്തുന്ന ഇദ്ദേഹത്തിന് ഇത് ആദ്യാനുഭവമാണ്. ചെമ്മീന് എപ്പോഴോ ഇട്ട വറ്റ കുഞ്ഞാണ് വളർന്ന് വലുതായത്. കിലോക്ക് 450 രൂപ നിശ്ചയിച്ച് നിനച്ചിരിക്കാതെ ലഭ്യമായ കച്ചവടത്തിന്റെ ആവേശത്തിലാണ് രാജേഷ്. മത്സ്യത്തെ കാണാൻ നിരവധി പേരാണ് എത്തിയത്. മാള നെയ്തകുടി വടക്കേകാട്ടിൽ രാജേഷിന്റെ ചെമ്മീൻ കെട്ടിൽനിന്ന് ലഭിച്ച കൂറ്റൻ മത്സ്യം TCM MLA FISH STORY
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
